തുണി കഴുകുന്ന എല്ലാവർക്കും സംഭവിച്ച് കാണാവുന്ന ഒന്നാണ് തുണി കഴുകാൻ എടുക്കുമ്പോൾ അതിൽ കളർ ഇളക്കുന്ന ഏതെങ്കിലും ഒരു ഡ്രസ്സ് പെട്ടു പോവുകയും മറ്റു ഡ്രസ്സ് എല്ലാം തന്നെ ആ കളർ പിടിക്കുകയും ചെയ്യും. പിന്നീട് അവയൊന്നും ഉപയോഗിക്കാൻ പറ്റാതെ കളയുകയാണ് പതിവ്. എന്നാൽ ആ ഡ്രസ്സ് ഒന്നും തന്നെ ഇനി കളയേണ്ട. ആ കറകളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കാം. അതിനായി കറപിടിച്ച ഭാഗത്ത് കുറച്ച് ഹാർപ്പിക് ഒഴിക്കുക.
അതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അല്പസമയം കൊണ്ടുതന്നെ കറയെല്ലാം പോകുന്നത് കാണാം. അതുപോലെ കിച്ചൺ സിങ്കിലും മേശയിലും ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതാക്കാനുള്ള മാർഗം നോക്കാം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക അതിലേക്ക് കുറച്ച് നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു ഇട്ടു കൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ച ഒഴിച്ച് വെക്കുക. അതിലേക്ക് മൂന്ന് നാല് കർപ്പൂരം പൊടിച്ചു ചേർക്കുക. അതിനുശേഷം നാരങ്ങാ വെള്ളത്തിലേക്കിട്ടു അലിയിച്ചെടുക്കുക. ശേഷം അത് ഒരു സ്പ്രേ കുപ്പിലേക്ക് ഒഴിച്ച് ദുർഗന്ധമുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുക.
അതുപോലെ പഴുത്ത പഴങ്ങൾ പെട്ടെന്ന് ചീഞ്ഞു പോകാതിരിക്കാൻ അതിന്റെ ഞെട്ട് ഭാഗത്ത് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിവെക്കുക. അതുപോലെതന്നെ നാരങ്ങ പിഴിയുന്നതിനു മുൻപായി ചൂടുവെള്ളത്തിൽ കുറച്ചുനേരം ഇട്ടു വയ്ക്കുകയാണെങ്കിൽ നാരങ്ങാ പിഴിയുമ്പോൾ ഒരുപാട് നീര് കിട്ടും. എല്ലാവർക്കും ഉപകാരപ്രദമായ ഈ ടിപ്പുകൾ എല്ലാം പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.