വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കളയിൽ ചെറിയ പ്രശ്നങ്ങൾ വലിയ തലവേദനയായി മാറാറുണ്ട്. അടുക്കളയിൽ ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം. ചില്ല് ഗ്ലാസ് വേടിക്കുമ്പോൾ അതിനു മുകളിൽ കാണുന്ന സ്റ്റിക്കറുകൾ പെട്ടെന്ന് കളയാൻ. ഒരു പാത്രത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് സ്റ്റിക്കർ ഉള്ള ഭാഗം മുക്കിവയ്ക്കുക. 10 മിനിട്ടിനു ശേഷം എടുത്ത് സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കളയുക. അടുത്തതായി പഞ്ചസാര ഇട്ടു വയ്ക്കുന്ന പാത്രത്തിൽ പലപ്പോഴും ഉറുമ്പു വന്ന് ശല്യം ചെയ്യാറുണ്ട്.
കുറച്ച് ഗ്രാമ്പൂ എടുത്ത് ഒരു മാല പോലെ കോർത്ത് പഞ്ചസാര പാത്രത്തിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ ഈ പ്രശ്നത്തിന് ഇല്ലാതാക്കാം.അത് പോലെ തന്നെ മൂർച്ച പോയ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ കുറച്ചു കല്ലുപ്പ് ഇട്ട് പൊടിച്ചാൽ മതി. മീൻകറി ഉണ്ടാക്കുമ്പോൾ പലരും അതിൽ മാങ്ങ ഇടാറുണ്ട്. ഇതുപോലെ കറിയിൽ ഇടുന്ന മാങ്ങകൾ ഉടഞ്ഞു പോകാതിരിക്കാൻ മാങ്ങ മുറിച്ചതിനുശേഷം കുറച്ച് ഉപ്പു പുരട്ടി വെക്കുക അതിനുശേഷം എടുത്ത് ഉപയോഗിക്കുക.
അതുപോലെതന്നെ അയൺ ബോക്സ് ഉപയോഗിക്കുന്ന വീടുകളിൽ പലപ്പോഴും ഡ്രസ്സ് കരിഞ്ഞു പോകാനുള്ള സാഹചര്യം ഉണ്ടാകാറുണ്ട്.ഇത്തരം സാഹചര്യത്തിൽ കരിഞ്ഞ പാടുകൾ അയൺ ബോക്സിൽ അവശേഷിക്കുകയും ചെയ്യും. അത്തരം സന്ദർഭത്തിൽ ഒരു ന്യൂസ് പേപ്പറിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. അതിനുശേഷം കരിഞ്ഞ അയൺ ബോക്സ് സ്വിച്ച് ഓൺ ചെയ്തു ഉപ്പിന്റെ മുകളിൽ വെച്ച് ഉരച്ചു കൊടുക്കുക. അയൺ ബോക്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ എല്ലാം പെട്ടെന്ന് തന്നെ പോയി കിട്ടും.
ഇത് ചെയ്തിട്ടും പോകാത്ത അഴുക്കുകൾ ഉണ്ടെങ്കിൽ അയൺ ബോക്സ് ചൂടാക്കി സ്വിച്ച് ഓഫ് ചെയ്തത് ഒരു പാരസെറ്റമോൾ എടുത്ത് അഴുക്കുള്ള ഭാഗങ്ങളിൽ ഉരച്ച് കൊടുക്കുക. ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചു കൊടുക്കുക. കിച്ചൻ സിങ്കിന്റ അകത്ത് ഉണ്ടാകുന്ന ബ്ലോക്കുകൾ ഇല്ലാതാക്കാൻ കുറച്ചു ഉപ്പ് ഇട്ട് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായ ഈ ടിപ്പുകൾ എല്ലാം പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.