ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ വീട്ടമ്മമാർക്കും സ്വന്തമായി അടുക്കളത്തോട്ടം ഉണ്ടായിരിക്കും. എത്രത്തോളം അതിനെ പരിപാലിച്ചാലും മിക്കപ്പോഴും ചില പ്രാണികൾ വന്ന് ചെടികൾ എല്ലാം തന്നെ നശിപ്പിച്ചു കളയും. പ്രാണികളെ കൊല്ലുന്നതിന് വിഷം ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തിനും അത് വളരെയധികം ദോഷം ചെയ്യും.
എന്നാൽ ആരോഗ്യത്തിന് ദോഷം വരാത്ത രീതിയിൽ ഒരു കീടനാശിനി വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ കർപ്പൂരം മാത്രം മതി. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായ് ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് കർപ്പുരം എടുത്തു വെക്കുക. നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം ആവശ്യത്തിനു വെള്ളമൊഴിച്ച് അലിയിച്ചെടുക്കുക. അതിനുശേഷം അരമണിക്കൂർ അടിച്ചു മാറ്റി വയ്ക്കുക.
ശേഷം തയ്യാറാക്കിവെച്ച ലായിനി ഒരു സ്പ്രേ കുപ്പിയിലെക്ക് ഒഴിക്കുക. അതിനുശേഷം പ്രാണികൾ വന്നിരിക്കുന്ന ചെടികളുടെ മേൽ എല്ലാം തന്നെ ഈ ലായനി സ്പ്രേ ചെയ്ത് കൊടുക്കുക. ചെടികളുടെ മേൽ മാത്രമല്ല. വീട്ടിൽ ഈച്ചകൾ വരുന്ന സ്ഥലങ്ങളിലെലാം ഈ ലായനി ഉപയോഗിച്ച് സ്പ്രൈ ചെയ്യാവുന്നതാണ്.
ആരോഗ്യത്തിന് യാതൊരുതരത്തിലും ദോഷം ചെയ്യാത്ത ഈ ലായനി എല്ലാവരും തയ്യാറാക്കി നോക്കൂ. ചെടികളുടെ മുകളിൽ വന്ന് ചെടികൾ നശിപ്പിക്കുന്ന എല്ലാ പ്രാണികളും ഇതോടെ നശിച്ചു കൊള്ളും. ഈ ലായനി ആരോഗ്യത്തിനും യാതൊരു തരത്തിലുള്ള ദോഷവും ചെയ്യുകയില്ല. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ഉണ്ടാക്കി വക്കു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.