ഓരോ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കളയിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ വലിയ തലവേദന ഉണ്ടാകാറുണ്ട്. അടുക്കള ജോലികൾ തീർക്കാൻ കുറുക്കുവഴികൾ സ്വീകരിക്കുന്നവർണ് വീട്ടമ്മമാർ. വീട്ടിൽ ഉപ്പും ചെറുനാരങ്ങയും ഉണ്ടെങ്കിൽ. വീട്ടമ്മമാരുടെ കുറച്ചു പ്രശ്നങ്ങളൊക്കെ പരിഹാരമുണ്ടാക്കാം. എല്ലാ വീടുകളിലും ഉപയോഗിക്കുന്ന കത്തികൾ കുറച്ചു ഉപയോഗിച്ചതിനു ശേഷം തുരുമ്പ് പിടിക്കാൻ ഇടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ കത്തിയുടെ തുരുമ്പുപിടിച്ച ഭാഗത്ത് കുറച്ച് ഉപ്പ് വിതറുക.
ശേഷം ഒരു നാരങ്ങയുടെ പകുതി ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. കത്തിയിൽ ഉണ്ടായിരുന്ന തുരുമ്പ് എല്ലാംതന്നെ നിഷ്പ്രയാസം പോയിരിക്കും. അതുപോലെ തന്നെയാണ് ഇടിയപ്പം ഉണ്ടാക്കുന്ന പത്രത്തിൽ ഉണ്ടാക്കുന്ന തുരുമ്പ് എല്ലാം ഇതുപോലെ ഉപ്പും ചെറുനാരങ്ങയും ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കാം.
അതുപോലെതന്നെ പച്ചക്കറി മുറിക്കാൻ ഉപയോഗിക്കാൻ മരത്തിന്റെ പലകയിൽ ഉണ്ടാകുന്ന കറകൾ ഇല്ലാതാക്കാൻ കുറച്ചു ഉപ്പും ചെറുനാരങ്ങയും ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. അതുപോലെ തന്നെ സ്റ്റീൽ പാത്രങ്ങളിൽ ഉള്ളിലായും പുറത്തായും കാണുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാൻ നാരങ്ങയും ഉപ്പും ചേർത്ത് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുക.
പാത്രങ്ങൾ മാത്രമല്ല സ്റ്റീൽ സ്പൂണുകൾ, കയിലുകൾ, ഗ്ലാസുകൾ എന്നിവയിലെല്ലാം കാണുന്ന കറകൾ, എണ്ണമയം എന്നിവ ഇല്ലാതാക്കാൻ ഇതുപോലെ ഉപ്പും ചെറുനാരങ്ങയും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. അടുക്കളയിൽ ഉപകാരപ്രദമായി ഉപയോഗിക്കാവുന്ന ഈ ടിപ്പുകൾ എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.