സേവനാഴി ഉപയോഗിച്ച് വളരെ രുചികരമായ പല തരത്തിലുള്ള പലഹാരങ്ങൾ നാം തയ്യാറാക്കാറുണ്ട്. എന്നാൽ എപ്പോഴെല്ലാം സേവനാഴി ഉപയോഗിക്കുന്നുണ്ടോ അപ്പോൾ എല്ലാം എല്ലാ വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണ് സേവനാഴിയിൽ മാവ് മുകളിലേക്കു കയറിവരുന്നത്. ഓരോ വട്ടം ഉണ്ടാകുമ്പോഴും സേവനാഴിയിൽ നിറക്കുന്നതിൽ പകുതി മാവും മുകളിൽ പൊന്തി നിൽക്കുകയാണ് പതിവ്.
എന്നാൽ ഇത്തരം ഒരു പ്രശ്നത്തിന് ഉടനടി പരിഹാരം ഉണ്ടാക്കാം. അതിനായി സേവനാഴി യുടെ ഉള്ളിലേക്ക് വെക്കുന്ന ഭാഗം എടുത്ത് ഒരു പേപ്പറിൽ വെച്ച് വട്ടത്തിൽ അതിന്റെ അളവ് വരയ്ക്കുക. അതിനുശേഷം ഒരു കത്രിക കൊണ്ട് മുറിച്ചെടുക്കുക. ശേഷം അത് ഏതെങ്കിലുമൊരു പ്ലാസ്റ്റിക് ഡപ്പയുടെ മുകളിൽ വച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം നന്നായി കഴുകിയെടുക്കുക.
അതിനുശേഷം ഇടിയപ്പത്തിന്റെ അച്ചിലേക്ക് മാവ് നിറയ്ക്കുക. അതിനു മുകളിലായി മുറിച്ചു വച്ചിരിക്കുന്ന പ്ലാസ്റ്റിക് കഷ്ണം വെച്ചു കൊടുക്കുക. അതിനുശേഷം സാധാരണരീതിയിൽ ഇടിയപ്പം അടക്കുക. ശേഷം ഇടിയപ്പം ഉണ്ടാക്കുക. എല്ലാം മാവും പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം ഇടിയപ്പത്തിന്റെ അച്ച് തുറന്നു നോക്കുക.
ഇപ്പോൾ നിങ്ങൾക്ക് കാണാം ഒരു തരി മാവു പോലും പൊന്തി വരാതിരിക്കുന്നത്. ഇനി ഇടിയപ്പം ഉണ്ടാക്കുമ്പോൾ എല്ലാ വീട്ടമ്മമാരും ഈ ട്രിക്ക് ഉറപ്പായും ചെയ്തു നോക്കുക. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. ഇനി ഇടിയപ്പം ഉണ്ടാക്കുമ്പോൾ ഒരു തരി മാവുപോലും പാഴായി പോകാതെ വളരെ എളുപ്പവും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.