നമ്മുടെ വഴിയരികിലും പറമ്പുകളിലും കാണുന്ന മുക്കുറ്റി കേരളീയ സംസ്കൃതിയുടെ തന്നെ ഒരു ഭാഗമാണ്. ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് മുക്കുറ്റി. നിലംതെങ്ങ്, ജല പുഷ്പം, ലജാലു എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. മുക്കുറ്റിയിൽ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നുണ്ട്. ഉത്തേജക ഗുണമുള്ള ഒരു ഔഷധമാണ് മുക്കുറ്റി. കർക്കടകമാസത്തിൽ ശരീരത്തിലെ ആരോഗ്യത്തിന് മുക്കുറ്റി പലരീതിയിൽ ഉപയോഗിക്കാറുണ്ട്.
ആയുർവേദ പ്രകാരം ശരീരത്തിലെ വാത പിത്ത കഫ രോഗാവസ്ഥ കൾക്ക് വളരെ ഗുണകരമാണ്. ശരീരത്തെ ചൂടുകൂടുമ്പോൾ അതിനെ തണുപ്പിക്കുന്നതിനായി ഈ ചെടി ഉപയോഗിക്കാറുണ്ട്. മുക്കുറ്റി ആന്റി ആക്സിഡന്റ് കളാൽ സമ്പൂർണ്ണമാണ്. ഇതിന്റെ ഇല അരച്ച് മുറിവുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് തന്നെ ഉണങ്ങും. ചുമ അലർജി കഫക്കെട്ട് എന്നിവയ്ക്ക് മുക്കുറ്റി നല്ല മരുന്നാണ്. കൂടാതെ മുക്കുറ്റിയുടെ നീര് സേവിച്ചാൽ വൃക്കയിലെ കല്ല് ഇല്ലാതാക്കുകയും രക്തശുദ്ധി ഉണ്ടാക്കുകയും ചെയ്യുന്നു.
ആസ്മ രോഗങ്ങൾക്ക് മുക്കുറ്റിയുടെ നീര് വളരെ നല്ല മരുന്നാണ്. ഇത് കഷായം വെച്ച് കഴിച്ചാൽ ഉഷ്ണം, കുഷ്ഠം ഇനി രോഗങ്ങൾക്ക് പ്രതിവിധിയാണ്. ഗർഭാവസ്ഥ ക്ക് ശേഷം സ്ത്രീകളുടെ ആരോഗ്യം വീണ്ടെടുക്കാൻ മുക്കുറ്റി വളരെ നല്ല മരുന്നാണ്. മുക്കുറ്റി എണ്ണയിൽ കാച്ചി പ്രാണികൾ കടിച്ച ഭാഗത്ത് എല്ലാം പുരട്ടാവുന്നതാണ്. പനിയെ ഇല്ലാതാക്കാൻ മുക്കുറ്റി അരച്ച് നെറ്റിയിൽ ഇട്ടാൽ ഗുണം ചെയ്യും. വയറിളക്കം നിർത്താൻ മുക്കുറ്റി അരച്ച് മോര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
മുക്കുറ്റി ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ അതിലെ ഇത് വളരെയധികം സഹായിക്കും. നെഞ്ചിൽ ഉണ്ടാകുന്ന അണുബാധയ്ക്ക് മുക്കുറ്റി ഉപയോഗിക്കുന്നു. പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ അടങ്ങിയ മുക്കുറ്റി ഇനി കുറച്ചു കളയാതെ നല്ല രീതിയിൽ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.