നുറുക്ക് ഗോതമ്പ് കൊണ്ട് അരച്ച ഉടനെ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന നല്ല സോഫ്റ്റ് വെള്ളയപ്പം പരിചയപ്പെടാം. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. അതിനായി ആദ്യം ഒന്നരക്കപ്പ് നുറുക്കുഗോതമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർത്തുവയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാർ ഇലേക്ക് ഒരു കപ്പ് തേങ്ങ ചേർക്കുക. തേങ്ങ ചിരകിയതോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചോ ചേർക്കാവുന്നതാണ്.
അതിലേക്ക് കുതിർത്ത് വെച്ച് നുറുക്ക് ഗോതമ്പ് ഇട്ടുകൊടുക്കുക. അതിലേക്ക് പുളിയില്ലാത്ത അരക്കപ്പ് തൈര്, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര, 5 ചെറിയ ഉള്ളി, അരടീസ്പൂൺ ചെറിയ ജീരകം ചേർത്ത് ശേഷം നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കിയെടുക്കുക. അതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് തയ്യാറാക്കിവെച്ച മാവ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം അടച്ച് വെച്ച് വേവിക്കുക. മീഡിയം തീയിൽ തന്നെ വേവിച്ചെടുക്കാം പ്രത്യേകം ശ്രദ്ധിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം.
ഇതിന്റെ കൂടെ തേങ്ങ ചട്ടിണി ആണ് നല്ല കോമ്പിനേഷൻ. അതിനായി ഒരു മിക്സിയുടെ ജാർ ലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും എരുവിന് ആവശ്യമായ ഉണക്കമുളകും ചേർത്ത് ആവശ്യത്തിനു ഉപ്പ്, വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ രുചികരമായ നുറുക്ക് ഗോതമ്പ് അപ്പം ഇന്നുതന്നെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.