ബേക്കറിയിൽ നിന്നും നാം വാങ്ങുന്ന വട്ടയപ്പം മൂന്നുദിവസം പുറത്തുവച്ചാലും ഒരു കേടും വരാതെ വളരെ സോഫ്റ്റ് ആയി തന്നെ ഇരിക്കും. അതുപോലെ ഒരു വട്ടയപ്പം ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി വയ്ക്കുക.അതോടൊപ്പം ഒരു കപ്പ് വെള്ള അവൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർക്കാൻ വയ്ക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത് വെച്ച് പച്ചരി ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിനുശേഷം കുതിർത്തു വെച്ച അവൽ ചേർത്ത് വീണ്ടും അരച്ചെടുക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് അര ടീസ്പൂൺ യീസ്റ്റ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം മാവ് പൊന്തി വരാനായി മാറ്റിവയ്ക്കുക. ശേഷം മാവ് നല്ലതുപോലെ പതഞ്ഞ് പൊന്തി വന്നാൽ അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കിയെടുക്കുക. അതിനുശേഷം വട്ടേപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ തടവി അതിലേക്ക് പാത്രത്തിന്റെ പകുതിയോളം മാവ് ഒഴിക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ആവി വന്നതിനുശേഷം അതിന് മുകളിൽ പാത്രം വെച്ച് വട്ടയപ്പം വേവിച്ചെടുക്കുക. ശേഷം ചൂട് എല്ലാം മാറിയതിനു ശേഷം പാത്രത്തിൽ നിന്ന് അടർത്തി മാറ്റിവെക്കുക. ഈ വട്ടയപ്പം പുറത്തു വെച്ചാലും കുറച്ചു ദിവസങ്ങൾ കേടുവരാതെ തന്നെയിരിക്കും. എല്ലാവരും ഇനി വട്ടയപ്പം ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.