ഉരുളകിഴങ്ങ് ഉപയോഗിച്ച് ഒരുപാട് പലഹാരങ്ങൾ തയ്യാറാക്കാറുണ്ട്. പലഹാരങ്ങൾ ഉണ്ടാക്കാൻ വളരെ നല്ലതാണ് ഉരുളക്കിഴങ്ങ്. ഉരുളൻ കിഴങ്ങു ഉപയോഗിച്ച് വളരെ വ്യത്യസ്തമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ 3 ഉരുളൻ കിഴങ്ങ് ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് പകർത്തുക.
അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കഴുകി പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ചെറിയ കഷണം ഇഞ്ചി, 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കറിവേപ്പില, രണ്ടു നുള്ള് കായം പൊടി, 5 ടീസ്പൂൺ കടലമാവ്, രണ്ട് ടീസ്പൂൺ അരിപൊടി ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പച്ചമുളക് വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ്. കൂടാതെ ചേർക്കുന്നുണ്ടെങ്കിൽ മാവു കുഴച്ച് അവസാനം ചേർത്താലും മതി. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ നന്നായി ചൂടായി വന്നതിനുശേഷം തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി ഇഷ്ട്ടമുള്ള ആകൃതിയിൽ ഉരുട്ടിയെടുക്കുക.
ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ നന്നായി പൊരിച്ചെടുക്കുക. രണ്ടു ഭാഗവും തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക. ശേഷം കോരി മാറ്റി വെക്കുക. ചെറിയ ചൂടോടുകൂടി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.