ചോറിനും ചപ്പാത്തിയും ഒരുപോലെ കോമ്പിനേഷനായ മുട്ട റോസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് രണ്ടു വലിയ സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, നാലു പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം, രണ്ടു നുള്ള് നല്ല ജീരകം, ഭക്ഷണം കറുവപ്പട്ട, 4 ഗ്രാമ്പു, രണ്ടു നുള്ള് കുരുമുളക് എന്നിവ ചേർത്ത് പൊടിച്ചെടുക്കുക.
ശേഷം സവാള വാടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി പൊടികളുടെ പച്ചമണം വല്ല മാറി വരുന്നതുവരെ വഴറ്റിയെടുക്കുക. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിക്കുക. നന്നായി തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു ഒഴിക്കുക.
ശേഷം നല്ലതുപോലെ ഇളക്കി അടച്ചുവെച്ച് മുട്ട വേവിച്ചെടുക്കുക. ശേഷം വെള്ളം എല്ലാം വറ്റി ഡ്രൈ ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. ഈ രീതിയിൽ വളരെ എളുപ്പത്തിൽ ഒരു മുട്ട റോസ്റ് എല്ലാവരും തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.