ഏതുസമയവും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി നല്ല സോഫ്റ്റ് ആയി വന്നാൽ മാത്രമേ കഴിക്കാൻ വളരെ രുചിയുണ്ടാക്കു. പലപ്പോഴും ചപ്പാത്തി ഉണ്ടാക്കുന്ന വീട്ടമ്മമാർക്ക് സംഭവിച്ചു പോകുന്നത് ചപ്പാത്തി കട്ടിയായി പോകുന്നു എന്നതാണ്. ഈ രീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ ചപ്പാത്തി ഒരിക്കലും കട്ടി ആകുകയില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർക്കുക. ശേഷം ഒരുകപ്പ് വെള്ളം മുഴുവൻ ആയി ഒഴിച്ചുകൊടുക്കുക. ചപ്പാത്തി കുഴക്കാൻ കുറേശ്ശെയായി വെള്ളം ചേർക്കുന്നതിനു പകരം ഇതുപോലെ ചെയ്താൽ ചപ്പാത്തി വളരെ സോഫ്റ്റ് ആയി കിട്ടും.
അതിനുശേഷം നല്ലതുപോലെ കുഴച്ചെടുക്കുക. കൈകൊണ്ട് ഒരു 10 മിനിറ്റ് എങ്കിലും കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ ചപ്പാത്തി വളരെ സോഫ്റ്റ് ആയി കിട്ടും. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക. ശേഷം ഒരു പാത്രത്തിൽ മൈദപ്പൊടി എടുത്തുവയ്ക്കുക. ഓരോ ഉരുള കളും മൈദ പൊടിയിൽ മുക്കി പരത്തി എടുക്കുക.
അതിനുശേഷം പാൻ ചൂടാക്കാൻ വക്കുക. നല്ലതുപോലെ ചൂടായതിനു ശേഷം മാത്രം ചപ്പാത്തി ഇട്ടു കൊടുക്കുക. അതിൽ ചെറിയ കുമിളകൾ വരുമ്പോൾ മറിച്ചിട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് എണ്ണയൊഴിച്ച് ചപ്പാത്തി ചുട്ടെടുക്കുക. ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ വളരെ സോഫ്റ്റായ ചപ്പാത്തി കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.