പൊറോട്ടയും ചപ്പാത്തിയും കഴിച്ച് മടുത്തു പോയവർ ഉണ്ടോ. എന്നാലിനി ഗോതമ്പുപൊടി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. രാവിലെയും രാത്രിയും ഭക്ഷണം ഇതൊന്നു മതി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ആദ്യം തന്നെ രണ്ടു കപ്പു ഗോതമ്പുപൊടി ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് കാൽ കപ്പ് മൈദ പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക.
അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക ചപ്പാത്തി മാവിന്റെ പരുവത്തിൽ ഒരു 10 മിനിറ്റ് എങ്കിലും കുഴച്ചെടുക്കുക. അതിനുശേഷം അതിനുമുകളിലായി അല്പം നെയ്യ് അല്ലെങ്കിൽ എണ്ണയോ തടവി അടച്ചുവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അത്രയ്ക്ക് മുക്കാൽ ടീസ്പൂൺ കടുക് മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് ഇളക്കി.
അതിലേക്ക് നാല് വലിയ വെളുത്തുള്ളി ചെറുതായരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായരിഞ്ഞത്, 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു വലിയ സവോള ചെറുതായരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി നന്നായി വാട്ടിയെടുക്കുക. അതിലേക്ക് രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. തക്കളി നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വന്നത്തിനുശേഷം കുറച്ച് മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ കടലപ്പൊടിചേർത്ത് ഇളക്കി കൊടുക്കുക. അതിലേക്ക് കുതിർത്ത് വെച്ച് ഒരു കപ്പ് അവിൽ ചേർത്ത് ഇളക്കിക്കൊടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവിൽനിന്നും ചെറിയ ഉരുളകളായി ഉരുട്ടി പരത്തി അതിനകത്തേക്ക് തയ്യാറാക്കിയ ഫില്ലിങ് ചേർത്ത് പൊതിഞ്ഞ് എടുക്കുക. അതിനുശേഷം പരത്തിയെടുക്കുക. ശേഷം ആവശ്യത്തിന് എണ്ണയൊഴിച്ച് ചുട്ടെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.