എന്ത് സോഫ്റ്റ് ആണ് ഈ ചപ്പാത്തി. ഇതുപോലെ ഒരു ചപ്പാത്തി ആരും കഴിച്ചിട്ടുണ്ടാവില്ല. ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ. | Making Of Chappathi

ദിവസവും ഒരുപോലെയുള്ള ചപ്പാത്തി കഴിച്ചു മടുത്തുപോയോ. എന്നാൽ വ്യത്യസ്തമായ രീതിയിലുള്ള ഒരു ചപ്പാത്തി നമുക്ക് ഉണ്ടാക്കി നോക്കിയാലോ. ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ കൈകൊണ്ട് നന്നായി ഇളക്കി എടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. കുറയ്ക്കാൻ എടുക്കുന്ന വെള്ളം ചെറിയ ചൂടോടുകൂടിയിട്ടുള്ളത് തന്നെ എടുക്കുക. അതിനുശേഷം നല്ലതുപോലെ കുഴച്ചെടുക്കുക.

   

ഒരു 10 മിനിറ്റ് എങ്കിലും നിർത്താതെ കുഴച്ചു കൊടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റി വെക്കുക. അടുത്തതായി ഇതിലേക്ക് ചേർക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് രണ്ട് വലിയ വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. അതോടൊപ്പം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞ് ചേർക്കുക. ശേഷം രണ്ടും നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ഒരു ടീസ്പൂൺ ഓയിലും കൂടി ചേർക്കുക. അതിനുശേഷം മാവെടുത്ത് നീളത്തിൽ ഉരുട്ടിയെടുക്കുക. അതിൽനിന്നും ചെറിയ ചെറിയ ഉരുളകൾ മുറിച്ചെടുക്കുക.

അതിൽ നിന്നും ഒരു ചെറിയ ഉരുള എടുത്ത് ആവശ്യത്തിന് പൊടി ചേർത്ത് കനം കുറഞ്ഞു ചെറുതായി പരത്തിയെടുക്കുക. അതിനുശേഷം അതേ വലുപ്പത്തിൽ തന്നെ മറ്റൊരു ഉരുളയെടുത്ത് പരത്തിയെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച വെളുത്തുള്ളിയുടെ മിക്സ് ഒരു ബ്രഷിൽ എടുത്ത് പരത്തിയതിനു മുകളിലായി തേച്ചുകൊടുക്കുക. ശേഷം പരത്തിയെടുത്ത രണ്ടാമത്തെ ചപ്പാത്തി ഇതിനു മുകളിലായി വയ്ക്കുക.

ശേഷം രണ്ടും ചേർത്ത് കനം കുറഞ്ഞ് പരത്തിയെടുക്കുക. പരത്തിയെടുക്കുമ്പോൾ ആവശ്യത്തിനു പൊടി ഉപയോഗിക്കുക. അതിനുശേഷം പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കി വെച്ച വെളുത്തുള്ളിയുടെ മിക്സ് പുരട്ടി കൊടുക്കുക. അതിനു മുകളിലായി പരത്തി വെച്ച ഓരോ ചപ്പാത്തിയും ഇട്ടുകൊടുത്തു നന്നായി ചുട്ടെടുക്കുക. രണ്ടു ഭാഗവും നന്നായി മൊരിയിച്ച് എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *