മുട്ട ഏതു തരത്തിൽ ഉണ്ടാക്കിയാലും കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി മുട്ടയിൽ പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. ഇനി മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് 5 മിനിറ്റിൽ വളരെ രുചികരമായ തക്കാളി ഇട്ട കുറുകിയ മുട്ട കറി തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായതിനു ശേഷം അതിലേയ്ക്ക് അരക്കപ്പ് ചുവന്നുള്ളി, ഒരു ടീസ്പൂൺ വെളുത്തുള്ളി, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, 3 പച്ചമുളക് ആവശ്യത്തിൽ കറിവേപ്പില ചേർത്ത് നല്ലതുപോലെ മൊരിയിച്ചെടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം നന്നായി മൂപ്പിച്ചെടുക്കുക.
അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി ചേർത്ത് ഇളക്കി പച്ചമണം എല്ലാം മാറി വന്നതിനുശേഷം നാലു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു ഉടഞ്ഞു വന്നതിനുശേഷം പുഴുങ്ങി വച്ചിരിക്കുന്ന മുട്ട പകുതി മുറിച്ച് കറിയിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം മുട്ടയിലേക്ക് മസാല എല്ലാം നല്ലതുപോലെ പിടിപ്പിക്കുക. ശേഷം ഒരു അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇറക്കിവെക്കാം. ചോറ്, ചപ്പാത്തി, പത്തിരി ഇവക്ക് ഒപ്പം കഴിക്കാൻ വളരെയധികം രുചികരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.