സദ്യയിൽ വിളമ്പുന്ന ഭക്ഷണങ്ങൾക്ക് എല്ലാം തന്നെ ഒരു പ്രത്യേക രുചിയാണ്. അതേ വിഭവം തന്നെ വീട്ടിൽ ഉണ്ടാക്കുകയാണെങ്കിൽ അതെ രുചിയിൽ കിട്ടണമെന്നില്ല. എന്നാൽ സദ്യയിൽ ഉണ്ടാകുന്ന വെള്ളരിക്ക പച്ചടി അതേ രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് കാൽ കിലോ വെള്ളരിക്കാ ചെറുതായരിഞ്ഞത്, ആവശ്യത്തിന് വെള്ളം, നാലു പച്ചമുളക് ചെറുതായരിഞ്ഞത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. അതേസമയം ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത്, ഒരു പച്ചമുളക്, അര ടീസ്പൂൺ നല്ലജീരകം, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അതിലേക്ക് അരടീസ്പൂൺ കടുകും ചേർത്ത് വീണ്ടും അരച്ചെടുക്കുക. വെള്ളിക്ക നല്ലതുപോലെ വെന്തു വന്നതിനുശേഷം തയ്യാറാക്കിവെച്ച അരപ്പ് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറുതായി തിള വന്നുകഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അതിനുശേഷം കറിയുടെ ചൂട് മാറിയതിനുശേഷം അതിലേക്ക് കാൽ കപ്പ് തൈര് ചേർത്ത് ഇളക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി അര ടിസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു നുള്ള് ഉലുവ, ഒരു ടീസ്പൂൺ ചുവന്നുള്ളി അറിഞ്ഞത്, വറ്റൽ മുളക്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് വറുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.