വളരെയധികം രുചികരമായ തക്കാളി അച്ചാർ ഉണ്ടാക്കി നോക്കാം. മാസങ്ങളോളം പുറത്ത് വെച്ചാലും ഒട്ടും കേടുവരാതെ തന്നെ നിലനിൽക്കും. ഇനി ദോശക്കും ഇഡലിക്കും ചോറിനും മറ്റ് കറികളുടെ ഒന്നും ആവശ്യമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് അരക്കിലോ തക്കാളി ചെറുതായരിഞ്ഞത് ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. അതിലേക്ക് പുളിക്ക് ആവശ്യമായ വാളൻപുളിയും ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവച്ച് നല്ലതുപോലെ വേവിച്ചെടുക്കുക.
അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് അരസ്പൂൺ ഉലുവ, അര ടീസ്പൂൺ കടുക് ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. അതേ സമയം തക്കാളി വെള്ളം എല്ലാം വറ്റി വന്നതിനു ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വയ്ക്കുക. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് പൊടിച്ചു വെച്ച കടുകും ഉലുവയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ഇട്ട് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായതിനു ശേഷം കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു നുള്ള് ഉലുവ ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് രണ്ട് ഉണക്കമുളക് കൊടുക്കുക. അതിലേക്ക് ആവശ്യമെങ്കിൽ മാത്രം കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം തക്കാളിയും ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. തക്കാളി അച്ചാർ ഈ രീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ ഒരുപാട് നാൾ കേടുവരാതെ ഇരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.