കഴിച്ചു കൊണ്ടേയിരിക്കും അത്രക്ക് ടേസ്റ്റാ . ഇനി ബ്രേക്ഫാസ്റ് എന്നും ഇതുതന്നെ മതി. | Easy Break fast Recipe

എന്നും ഒരേ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു മടുത്തെങ്കിൽ ഇതാ കിടിലൻ ഐറ്റം. രാവിലെയും വൈകുന്നേരവും ഒരുപോലെ തന്നെ കഴിക്കാൻ രുചികരം ആയ ഒരു വിഭവം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം. ഇത് കുട്ടികൾക്കെല്ലാം എല്ലാം വളരെ ഇഷ്ടപ്പെടും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുക്കുക. ശേഷമൊരു മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് തൈര്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, അര ടീസ്പൂൺ ഇഞ്ചി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.

   

അതിനു ശേഷം എടുത്തു വച്ചിരിക്കുന്ന റവ യിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും മുക്കാൽ ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. റവ എല്ലാം തന്നെ നല്ല കുതിർന്നു വരണം. റവ നല്ലതുപോലെ കുതിർത്തതിനു ശേഷം അതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ഇളക്കിക്കൊടുക്കുക. ഇറ്റലി മാവിന്റെ പരുവത്തിൽ ആയിരിക്കണം തയ്യാറാക്കുന്ന മാവ്.

അതേ സമയം തന്നെ മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി എടുക്കുക. ചൂടായതിനു ശേഷം അതിനു മുകളിൽ തട്ടു വെച്ച് കൊടുക്കുക. അതിനുശേഷം ഒരു പാത്രമെടുത്ത് ഉള്ളിൽ മുഴുവനായും വെളിച്ചെണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവിലേക്ക് ഒരു സ്പൂൺ ഈനോ ചേർത്ത് അതിനു മുകളിൽ ഒരു ടീസ്പൂൺ വെള്ളം ഒഴിക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പാത്രത്തിലേക്ക് ഒഴിച്ച് 20 മിനിറ്റ് നല്ലതുപോലെ ആവിയിൽ വേവിച്ചെടുക്കുക. റെഡി ആയി കഴിഞ്ഞാൽ ചൂട് എല്ലാം മാറി മറ്റൊരു പാത്രത്തിലേക്ക് അടർത്തി മാറ്റി വയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൊടുക്കുക. എണ്ണ ചൂടായ ശേഷം ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിലേക്ക് ഒരു വറ്റൽ മുളക് ഇട്ടു കൊടുക്കുക. അതിലേക്ക് കാൽടീസ്പൂൺ ഉഴുന്ന്, ആവശ്യത്തിനു കറിവേപ്പില, പച്ചമുളക്, കാൽ ടീസ്പൂൺ കറുത്ത എള്ള്, കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി അതിലേയ്ക്ക് അരക്കപ്പ് ചിരകിയ തേങ്ങ ചേർത്ത് കൊടുക്കുക. തേങ്ങ എല്ലാം നന്നായി വറുത്തു വന്നതിനുശേഷം ഉണ്ടാക്കിവെച്ച അപ്പത്തിനു മുകളിൽ ആയി ഇട്ടു കൊടുക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *