ഉരുളകിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാർ ഉണ്ട്. വളരെ പെട്ടെന്ന് ഉരുള കിഴങ്ങ് ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാം. അതുപോലെ എല്ലാ വീട്ടമ്മമാർക്കും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉരുളന്കിഴങ് ഉലർത്തിയത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം. ആദ്യം തന്നെ ഒരു മൺ ചട്ടിയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക അതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. ഉരുളൻ കിഴങ്ങ് നല്ലതുപോലെ വെന്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് വെള്ളം കളഞ്ഞു മാറ്റിവെക്കാം. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി വന്നതിനുശേഷം 15 ചുവന്നുള്ളി ചതച്ചത് ഇട്ടു കൊടുക്കുക.
ഇതിന് പകരം പകുതി സവാള ചെറുതായി അരിഞ്ഞത് ചേർത്താൽ മതി. ശേഷം ഉള്ളി നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളി വാടി വന്നതിനുശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി ചേർക്കുക. പൊടിയുടെ പച്ച മണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് വേവിച്ച മാറ്റിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക.
ഇളക്കി കൊടുക്കുബോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉരുളൻകിഴങ്ങ് ഉടഞ്ഞു പോകാതെയിരിക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. എല്ലാം പാകം ആയതിനുശേഷം ഇറക്കി വെക്കാം. ചപ്പാത്തി, പത്തിരി, ചോറ്, എന്നിവയോടൊപ്പം കഴിക്കാൻ വളരെ നല്ല കോമ്പിനേഷനാണ്. പാചകം ആദ്യമായി തുടങ്ങുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.