പപ്പടം വറുത്തത് എല്ലാവർക്കും വളരെ ഇഷ്ടമാണ്. അതുപോലെ പപ്പടം ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടവട വൈകുന്നേരങ്ങളിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട പലഹാരം ആണ്. എന്നാൽ ഇപ്പോൾ പപ്പടം ഉപയോഗിച്ച് രുചികരമായ ഒരു ചമ്മന്തി ഉണ്ടാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആരും തന്നെ ഒരു ഏഴ് പപ്പടം എടുക്കുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
അതിലേക്ക് പപ്പടം ഇട്ട് വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതേ എണ്ണയിലേക്ക് 10 ചെറിയ ചുവന്നുള്ളി ഇട്ട് വഴറ്റിയെടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി കൂടി ചേർക്കുക. ഉള്ളി വഴന്നു വന്നതിനുശേഷം അതിലേക്ക് എരുവിന് ആവശ്യമായ വറ്റൽമുളക് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വറുത്തെടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ വഴന്നു വന്നാൽ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ചൂടാറാൻ മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് വറുത്തുവച്ചിരിക്കുന്ന തെല്ലാം ഇട്ടുകൊടുക്കുക. അതോടൊപ്പം 2 കഷ്ണം വാളൻ പുളി ചേർത്ത് കൊടുക്കുക. വാളൻപുളി പകരമായി രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് കൊടുത്താൽ മതി. അതിനുശേഷം നല്ലതുപോലെ കറക്കിയെടുക്കുക.
ശേഷം മുക്കാൽ കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കുക. അതിനുശേഷം വീണ്ടും മിക്സിയിൽ കറക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർന്ന് വെക്കുക . അതിനുശേഷം കൈകൊണ്ട് നന്നായി കുഴച്ച് ഒരു ഉണ്ട ആക്കിയെടുക്കുക. നല്ല ചൂട് ചോറിന് കൂടെയും ചൂട് കഞ്ഞിയുടെ കൂടെയും കഴിക്കാൻ വളരെ രുചികരമായ ചമ്മന്തി ആണിത്. എല്ലാവരും ഇന്നുതന്നെ ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.