ചോറുണ്ണാൻ ഒരുപാട് ഒഴിച്ച് കറികൾ എല്ലാ വീട്ടമ്മമാരും ഉണ്ടാക്കി നോക്കാറുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒഴിച്ച് കറികളോട് ആയിരിക്കും കൂടുതൽ വീട്ടമ്മമാർക്ക് താൽപര്യം. അങ്ങനെയുള്ള വീട്ടമ്മമാർക്ക് പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന പടവലങ്ങ പരിപ്പ് കറി ഉണ്ടാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാകുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് അരക്കപ്പ് പരിപ്പ് ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ശേഷം ഒരു 3 ചെറിയ ചുവന്നുള്ളി ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. പരിപ്പ് നല്ലതുപോലെ വെന്തു കഴിഞ്ഞാൽ ഒരു മൺ ചട്ടിയിലേക്ക് പകർത്തി വെക്കുക. അതിലേക്ക് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം തീ ഓണാക്കുക. അതിലേക്ക് ഒരു പടവലങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക. അതിനുശേഷം പടവലങ്ങ നല്ലതുപോലെ വേവിച്ചെടുക്കുക. സമയം ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാർ ലേക്ക് അരക്കപ്പ് തേങ്ങ, അര ടീസ്പൂൺ ജീരകം, 2 ചുവന്നുള്ളി, 3 വെളുത്തുള്ളി, അര ടീസ്പൂൺ മുളകുപൊടി, കറിവേപ്പില എന്നിവയും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പടവല വെന്തു കഴിഞ്ഞാൽ തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് കൊടുക്കുക.
കറി നല്ലതുപോലെ കുറുക്കിയെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ മൂന്ന് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുക്, 3 ചുവന്നുള്ളി ചെറുതായരിഞ്ഞത്, ചൂട് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക അതിനുശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഒഴിച്ചുകറി എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.