വളരെ എളുപ്പത്തിൽ തന്നെ ആവിയിൽ വേവിച്ചെടുക്കാവുന്ന ഒരു ഹെൽത്തി വിഭവം പരിചയപ്പെടാം. മറ്റ് കറികൾ ഒന്നും ആവശ്യമില്ലാതെതന്നെ വളരെ രുചികരമായ ഈ വിഭവം ഇതുതന്നെ എല്ലാവരും തയ്യാറാക്കി നോക്കുക. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം അതിനായി ആദ്യം തന്നെ അരക്കപ്പ് പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളമൊഴിച്ച് കുതിർക്കാൻ ആയി 1 മണിക്കൂർ മാറ്റി വെക്കുക.
കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് ഇട്ട് അതിലേക്ക് അരകപ്പ് തൈര് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം അതിലേക്ക് അരക്കപ്പ് റവ ഇട്ട് കൊടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെതന്നെ ഇളക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എരുവിന് ആവശ്യമായ പച്ചമുളക് ചേർത്ത് വഴറ്റി ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് തയ്യാറാക്കിവെച്ച മാവിലേക്ക് ഇട്ടുകൊടുക്കുക.
അതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതേ സമയം മറ്റൊരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കാൻ ആയി വെക്കുക. അതിനു മുകളിലേക്ക് ഒരു തട്ട് വച്ച് കൊടുക്കുക. ശേഷം അപ്പം തയ്യാറാക്കുന്ന പാത്രത്തിൽ അൽപം വെളിച്ചെണ്ണ തടവി കൊടുക്കുക.
ശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്ക് ഒഴിച്ചു കൊടുക്കുക. 20 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. അതിനുശേഷം പുറത്തെടുത്തു ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. പച്ചരി ഉപയോഗിച്ച് വളരെ ഹെൽത്തി ആയിട്ടുള്ള ഈ വിഭവം എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.