ബാക്കി വരുന്ന ചോറ് കളയാതെ അതുപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഒരു വീട്ടമ്മമാരും ശ്രമിക്കും. അങ്ങനെയുള്ള വീട്ടമ്മമാർക്ക് ബാക്കി വരുന്ന ചോറ് ഉപയോഗിച്ചുകൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് ചോറ് എടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒന്നേ കാൽ ക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക.
ശേഷം കയ്യിൽ കുറച്ച് എണ്ണ തടവി വീണ്ടും കുഴച്ചെടുക്കുക. അതിനുശേഷം ഇഡലി ഉണ്ടാക്കുന്ന തട്ട് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് പുരട്ടി കൊടുക്കുക. അതിനുശേഷം തയ്യാറാക്കിയ മാവ് സേവനാഴിയിൽ വെച്ചു കൊടുക്കുക. അതിനുശേഷം എണ്ണ പുരട്ടിയ തട്ടിലേക്ക് മാവ് പിഴിഞ്ഞ് ഒഴിക്കുക. ആവശ്യമെങ്കിൽ ഒഴിക്കുന്നതിന് ഇടയിൽ തേങ്ങ ചിരകിയത് വെച്ച് കൊടുക്കാവുന്നതാണ്.
ശേഷം ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കുക. വെള്ളം ചൂടായതിനു ശേഷം അതിനുമുകളിലായി ഇടിയപ്പം തയ്യാറാക്കിയ തട്ട് വച്ച് കൊടുക്കുക. അതിനുശേഷം ആവിയിൽ വെച്ച് വേവിച്ചെടുക്കുക. ശേഷം പുറത്തെടുത്തു ചൂടാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.