പല കുട്ടികൾക്കും സോയ ചങ്ക്സ് കഴിക്കാൻ ഇഷ്ടം ഉണ്ടാകില്ല. അതിന്റെ രുചി പെട്ടെന്ന് ആർക്കുംതന്നെ ഇഷ്ടപ്പെടാറില്ല. എന്നാലിനി അങ്ങനെയൊരു പ്രശ്നമില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ബീഫ് റോസ്റ്റ് പോലെ സോയ റോസ്റ്റ് തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ 100 ഗ്രാം സോയചങ്ക്സ് ചൂടുവെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് 10 മിനിറ്റ് മുക്കി വെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായശേഷം ഒരു കുടം വെളുത്തുള്ളി ചതച്ചത്, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്, ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, നാലു പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൾ ടീസ്പൂൺമുളകുപൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം നല്ല മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കുക. തക്കാളി എല്ലാം വെന്തു വന്നതിനുശേഷം അര ടീസ്പൂൺ പെരുംജീരകം പൊടിയും ചേർക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന സോയ ചങ്ക്‌സിൽ നിന്നും വെള്ളം എല്ലാം തന്നെ കൈ കൊണ്ട് പിഴിഞ്ഞു കളഞ്ഞു പാനിലേക്ക് ഇടുക.
അതിനുശേഷം മസാല എല്ലാം തന്നെ സോയയിൽ ഇളക്കിയോജിപ്പിക്കുക. ശേഷം 10 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. അതിനുശേഷം 15 മിനിറ്റ് തുറന്നു വച്ച് വേവിക്കുക. അതിലേക് ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി പാകമാകുമ്പോൾ ഇറക്കി വെക്കാം. ശേഷം ഇഷ്ടമുള്ള പാത്രത്തിലേക്ക് പകർത്തി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.