ബ്രഡ്ഡും മുട്ടയും ഉപയോഗിച്ച് ഇതുപോലെ ഒരു പലഹാരം നിങ്ങൾ ആരും തന്നെ കഴിച്ചിട്ടുണ്ടാവില്ല. ഒരിക്കലെങ്കിലും ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കാൻ നോക്കുക. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടു മുട്ടയുടെ മഞ്ഞ മാത്രം എടുക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് പാല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ടര ടീസ്പൂൺ മൈദ ചേർക്കുക. അതിനുശേഷം ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ ഇളക്കി യോജിപ്പിക്കുക.
അടുത്തതായി മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ വാനില എസ്സൻസ് കൂടി ചേർക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക. നല്ലതുപോലെ കുറുകി വരുമ്പോൾ പകർത്തി വയ്ക്കുക. ചൂടാറിയതിനു ശേഷം ആവശ്യമെങ്കിൽ മാത്രം ഒരു പൈപ്പിൻ ബാഗിൽ ഇട്ടുവയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിക്കുക പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക.
അതിലേക്ക് അരക്കപ്പ് പാലു കൂടി ചേർത്ത് ഇളക്കുക. അതിനുശേഷം ഇത് തയ്യാറാക്കാൻ ആവശ്യമായ ബ്ലഡ് എടുക്കുക. ശേഷം രണ്ട് ബ്രെഡുകൾ ഒരുമിച്ച് വെച്ച് വട്ടത്തിലുള്ള ഒരു പാത്രത്തിന്റെ അടപ്പുവെച്ചമർത്തിയെടുക്കുക. ഇപ്പോൾ രണ്ടു ബ്രെഡും ഒട്ടിപ്പിടിച്ച നിലയിൽ കിട്ടും. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ പുരട്ടി തയ്യാറാക്കിയ ഓരോ ബ്രെഡ് മുട്ടയിൽ മുക്കി തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക.
രണ്ടുഭാഗവും മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മിക്സ് ബ്രഡിനകത്തേക്ക് ഫിൽ ചെയ്തു വെക്കുക. ഇതുപോലെയുള്ള രുചികരമായതും വ്യത്യസ്തമായതുമായ നാലുമണി പലഹാരം തയ്യാറാക്കി എല്ലാവർക്കും നൽകുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.