പച്ചരി കുതിർത്ത് വെക്കാതെയും അരക്കാതെയും അരി പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അപ്പം ഉണ്ടാക്കിയെടുക്കാം. പച്ചരി ഇല്ലാത്തതുകൊണ്ട് അപ്പം ഉണ്ടാതിരിക്കേണ്ട.പച്ചരി കൊണ്ട് സാധാരണ ഉണ്ടാക്കുന്ന അതെ ടേസ്റ്റിൽ തന്നെയാണ് അരിപൊടി കൊണ്ട് അപ്പം ഉണ്ടാക്കിയാലും കിട്ടുന്നത്. ഇത് എങ്ങനെയാണു തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നേ കാൽ കപ്പ് അരിപൊടി എടുക്കുക.
അതിലേക്ക് അരക്കപ്പ് ചോറ്, ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തുകൊടുക്കുക. ശേഷം മൂന്ന് ടീസ്പൂൺ തൈര് ചേർക്കുക. അടുത്തതായി അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എപ്പോൾ ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്.
മാവു ഒരുപാട് കട്ടിയാകാതെയും ലൂസ് ആകാതെയും ഇരിക്കണം. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടച്ച് പുളിക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കുറേശ്ശെയായി ഒഴിച്ചുകൊടുത്തു അപ്പം ഉണ്ടാക്കുക.
ശേഷം അടച്ചുവെച്ച് വേവിക്കുക. ഓരോരുത്തരുടെ പാകത്തിനു അനുസരിച്ച് അപ്പം മൊരിയിച്ചെടുക്കുക. പച്ചരി വേണ്ട ഇനി അപ്പം ഉണ്ടാക്കാൻ. അരിപൊടി ഉപയോഗിച്ചുകൊണ്ട് വളരെയധികം സോഫ്റ്റായ ഉണ്ടാക്കിയെടുക്കുക. എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ഉണ്ടാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.