പിങ്ക് ചുരിദാറിൽ അതീവ സുന്ദരി ആയി ഭാവന…!!! പുതിയ ചിത്രങ്ങൾ പങ്കുവെച്ചു താരം.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഭാവന. പുതുമുഖങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാവന. ഈ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. പിന്നീട് അങ്ങോട്ട് മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളോടൊപ്പം വേഷമിടാൻ സാധിച്ച ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഭാവന.

   

ഒരുകാലത്ത് സിനിമയിൽ സജീവമായി നിന്നുകൊണ്ട് പെട്ടെന്ന് സിനിമയിൽ നിന്നുംഒരു ഇടവേള എടുക്കുകയായിരുന്നു താരം. ഒരു നീണ്ട ഇടവേള തന്നെയായിരുന്നു ഇത്. ഇപ്പോഴിതാ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവം ആവുകയാണ് ഭാവന. ന്റിക്കാക്കക്ക് ഒരു പ്രേമണ്ടാർന്നു എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ താരം തിരിച്ചുവരവ് നടത്തിയത്.

ഇന്ന് ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയകളിലും എല്ലാം വളരെയധികം സജീവമാണ് ഭാവന. ഇടയ്ക്കിടയ്ക്ക് പുതിയ ഫോട്ടോ ഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ താരം എത്താറുണ്ട്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയകളിൽ ഭാവനക്ക് ഉള്ളത്. ഇപ്പോൾതാരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. പിങ്ക് ചുരിദാറിൽ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

വലിയ കമ്മലും പൊട്ടും ഇട്ട് ഒരു രാജകുമാരിയെ പോലെ ആണ് ഭാവന ഒരുങ്ങിയിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മേക്കപ്പ് സ്വന്തമായി ചെയ്തതാണ് എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഒരു രാജകുമാരിയെ പോലെ ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *