പൃഥ്വി ഒരുപാട് മുന്നിലേക്ക് നടന്നിരിക്കുന്നു ഞാൻ ഇപ്പോഴും അവിടെ തന്നെ. പൃഥ്വിരാജ്ഉം ഒത്തുള്ള പഴയ ചിത്രം പങ്കുവെച്ച് സുപ്രിയ.

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഇപ്പോൾ പൃഥ്വിരാജും ഒത്തുള്ള പഴയകാല ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.ബിബിസി ന്യൂസിലെ ജേർണലിസ്റ്റ് ആയിട്ടാണ് സുപ്രിയ ഏവർക്കും സുപരിചിത ആയത്. ഇപ്പോൾ ഇതാ സിനിമ പ്രൊഡക്ഷൻ മേഖലകളിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് സുപ്രിയ.

   

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിലുള്ള പ്രൊഡക്ഷൻ കമ്പനിയുടെ പാർട്ണർ ആണ് സുപ്രിയ മേനോൻ. ഈയടുത്ത് പാൻ ഇന്ത്യ റിലീസ് ചെയ്ത കെജിഎഫ് 2 എന്ന ചിത്രത്തിന്റെ മലയാളം ഡിസ്ട്രിബൂഷൻ ഏറ്റെടുത്തത് പൃഥ്വിരാജ് പ്രൊഡക്ഷൻ ആയിരുന്നു. പൃഥ്വിരാജിന്റെ വിജയത്തിന് പിന്നിൽ സുപ്രിയക്ക് പ്രധാന പങ്കുണ്ടെന്ന് പൃഥ്വിരാജ് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

സോഷ്യൽ മീഡിയകളിലുംസജീവമാണ് സുപ്രിയ മേനോൻ. ലക്ഷക്കണക്കിന് ഫോള്ളോവെർസ് ആണ് സുപ്രിയക്ക് ഉള്ളത്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തരംഗമാകാറാണ് പതിവ്. അത്തരത്തിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പുതിയ ചിത്രവും. 2009 ആണോ 2010 ആണോ എന്ന് വ്യക്തമായി അറിയില്ല ആ സമയത്ത് പൃഥ്വി പോക്കിരി രാജ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു എന്ന് സുപ്രിയ പറയുന്നുണ്ട്.

ഏതായാലും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. സുപ്രിയയെ കാണാൻ കൊച്ചു കുട്ടിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഈ ദിവസം തന്നെ ആണ് പൃഥ്വി പുതിയ കാർ എടുത്തത് എന്നും സുപ്രിയ പറയുന്നു. സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ് സുപ്രിയ പങ്കുവെച്ച ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *