അപ്പനൊപ്പം ചുവടുവെച്ച് മകൻ. വീഡിയോ വൈറൽ.

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ താരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഗാനമാണ് ദേവദൂതർ പാടി എന്ന പാട്ട്. ഇത് പഴയ ഒരു പാട്ടാണെങ്കിലും ഈ അടുത്ത് കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയായ “ന്നാ താൻ കേസ് കൊട് “എന്ന ചിത്രത്തിലൂടെ വീണ്ടും തരംഗമാവുകയാണ്. പാട്ടിൽ കുഞ്ചാക്കോ ബോബന്റെ ഡാൻസ് ആണ് ഇതിനെ വൈറൽ ആക്കുന്നത്. പിന്നീട് ഈ പാട്ടിന്റെ ഒരു തരംഗം തന്നെയായിരുന്നു.

   

കുടിയനായി ഉള്ള ചാക്കോച്ഛന്റെ ഡാൻസ് ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ആരാധകർ. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടനവധി താരങ്ങൾ ഈ പാട്ടിനു ചുവടുമായി എത്തി.ഇപ്പോൾ വീണ്ടും പാട്ടിനു ചുവടുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇത്തവണ കുടുംബത്തോടൊപ്പം ആണ് നൃത്തം ചെയ്യുന്നത്. കുടുംബത്തോടൊപ്പം ഫോറെസ്റ്റ് ക്യാമ്പിൽ ആഘോഷിക്കാൻ പോയ കുഞ്ചാക്കോ ബോബനെ കാത്തിരുന്നത് വലിയ സർപ്രൈസ് ആയിരുന്നു.

ദേവദൂതർ പാട്ടിന് പുതിയ ഗിറ്റാർ വേർഷനുമായി ചാക്കോച്ചനെ ഞെട്ടിക്കുകയായിരുന്നു മാറാബുഷ് ക്യാമ്പിലെ അംഗങ്ങൾ. ഇത് കേട്ടതും ഗിറ്റാർ വേർഷനൊപ്പം ചാടി എഴുന്നേറ്റു ഡാൻസ് ചെയ്യുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ഇവരുടെ ഒപ്പം ചാക്കോച്ഛന്റെ മകനായ കുഞ്ഞ് ഇസഹാകും ചേർന്നത്തോടെ പരിപാടി ആഘോഷമായി ഇതിന്റെ വീഡിയോ ആരാധകർക്കായി പങ്കുവെക്കുകയായിരുന്നു കുഞ്ചാക്കോ.

നിമിഷങ്ങൾ കൊണ്ടാണ് വീഡിയോ വൈറൽ ആയതു. 1985 പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയിലെ ഔസേപ്പച്ചൻ ഈണം നൽകിയ പാട്ടാണ് ദേവദൂതർ പാടി എന്ന ഗാനം. പിന്നീട്പുതിയകുഞ്ചാക്കോ ബോബൻ സിനിമയിലൂടെ വീണ്ടും തരംഗമാവുകയായിരുന്നു ഗാനം.പുതിയ വീഡിയോ ഇരുകൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *