ഈ അടുത്ത ദിവസങ്ങളിൽ മലയാളി പ്രേക്ഷകർക്ക് ഞെട്ടൽ ഉണ്ടാക്കിയ വാർത്തയായിരുന്നു നടി രശ്മി ജയ ഗോപാലിന്റെ മരണവാർത്ത. ഇപ്പോഴും ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത വാർത്തയാണ് മലയാളികൾക്ക് ഇത്. അത്രയേറെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായിരുന്നു രശ്മി. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് രശ്മി. കൂടെയുള്ള സഹതാരങ്ങൾ ഞെട്ടലോടെയാണ് ഈ വാർത്ത അറിയിച്ചത്. അത്രമാത്രം ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന വ്യക്തി ആയിരുന്നു രശ്മി.
മലയാളികൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ് രശ്മിയും ചന്ദ്ര ലക്ഷ്മണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്. രശ്മിയുടെ മരണവാർത്ത ആദ്യം അറിയിച്ചത് ചന്ദ്രയായിരുന്നു.ഇപ്പോഴും രശ്മിയുടെ വേർപാട് പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കാത്ത വ്യക്തിയാണ് ചന്ദ്ര. ഇപ്പോൾ രശ്മി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരെ ഇപ്പോൾ കണ്ണീരണിയിക്കുന്നത്. ചന്ദ്രയുടെ വളക്കാപ്പ് ചടങ്ങിന് രശ്മി എത്തിയതും ചന്ദ്രയുടെ നെറുകയിൽ ഉമ്മ കൊടുക്കുന്നതും ആയ ദൃശ്യം ആണ് ചന്ദ്ര പങ്കുവെച്ചത്.
എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം കാണാൻ സാധിക്കുന്ന ആളായിരുന്നു രശ്മി. കഴിഞ്ഞമാസമായിരുന്നു ചന്ദ്രയുടെ വളക്കാപ്പ് ചടങ്ങ് കഴിഞ്ഞത്. വലിയ ആഘോഷമാക്കി തന്നെയായിരുന്നു ചന്ദ്രയും ടോഷും കിടന്നു നടത്തിയത്. ഈ ചടങ്ങിൽ സജീവ സാന്നിധ്യമായി രശ്മി ഉണ്ടായിരുന്നു. ഇതിലെ ചിത്രമാണ് താരം പങ്കുവെച്ചത്. ഇത് കണ്ടതും കണ്ണീരോടെയാണ് പ്രേക്ഷകർ എത്തുന്നത്.എന്റെ ജീവിതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു ചേച്ചിയമ്മ എന്നാണ് ചന്ദ്ര ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇതുപോലെ ഇവർ ഓണത്തിന് എടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രശ്മിയുടെ വേർപാടിൽ നിന്നും ചന്ദ്ര ഇപ്പോഴും വിട്ടുമാറിയിട്ടില്ല. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അതിനുദാഹരണമാണ്. രശ്മിയുടെ അനുഗ്രഹം നിനക്കെന്നും ഉണ്ടായിരിക്കും എന്നാണ് ഈ ചിത്രത്തിൽ താഴെ ടോഷ് കമന്റ് ചെയ്തത്. എന്നാൽ ചന്ദ്രാ അത് തിരുത്തി നമുക്ക് എന്നാക്കി. നിരവധി പേരാണ് തങ്ങളുടെ പ്രിയ താരം വിട്ടുപിരിഞ്ഞ വിഷമം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്.