തെന്നിന്ത്യൻ സിനിമയുടെ എക്കാലത്തെ മികച്ച സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് വിക്രം. ആരാധകർ സ്നേഹത്തോടെ ചിയാൻ എന്നാണ് അദ്ദേഹത്തെ വിളിക്കാറ്. ഒരുപാട് ആരാധകർ കേരളത്തിലും നേടിയ വ്യക്തിയാണ് വിക്രം. മികച്ച ഒരു പിടി മലയാള ചിത്രങ്ങളിലും വേഷമിടാൻ താരത്തിന് ആയിട്ടുണ്ട്. 2003ലെ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകളാണ് തന്റെ അഭിനയ മികവിനുള്ള അംഗീകാരമായി ലഭിച്ചത്. മലയാളത്തിലെ മികച്ച ചിത്രങ്ങളായ സൈന്യം ധ്രുവം എന്നീ ചിത്രങ്ങളിലെ വിക്രത്തിന്റെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മറ്റാർക്കും ചെയ്യാൻ സാധിക്കില്ല എന്ന പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുന്ന കഥാപാത്രങ്ങളാണ് താരം കൂടുതലായും തിരഞ്ഞെടുത്തു ചെയ്യാറ്.
അന്യൻ ഐ എന്നീ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്. ഇപ്പോൾപുതിയ ചിത്രമായ പൊന്നിയൻ സെൽവന്റെ പ്രീ റിലീസ് ആഘോഷങ്ങളുമായി താരം തിരുവനന്തപുരത്തെത്തിയപ്പോൾ പഴയ കാലത്തെ തിരുവനന്തപുരത്തെ താരം പങ്കുവെച്ച ഓർമ്മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. വിക്രം നായകനായി മണിരത്നം സംവിധാനം ചെയ്ത പ്രദർശനത്തിന് എത്തുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. വമ്പൻ താരനിര അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയൻ സെൽവൻ. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയറാമും ഐശ്വര്യ ലക്ഷ്മിയും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ഒരു നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ സിനിമയുടെ താര റാണി ഐശ്വര്യ റായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.നിരവധി സൂപ്പർസ്റ്റാറുകൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോൾ ഇതിന്റെ പ്രി റിലീസിന് എത്തിയപ്പോൾ വിക്രം പങ്കജ് ഹോട്ടലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഒരുകാലത്ത് തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ ആയിരുന്നു പങ്കജ് ഹോട്ടൽ. ഒരുപാട് സൂപ്പർ താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലാണ് പങ്കജ് ഹോട്ടൽ. ഇപ്പോൾ ഈ ഹോട്ടലിനെ കുറിച്ച് താരം പങ്കുവെച്ച ഓർമ്മകൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
തന്റെ കരിയറിന്റെ തുടക്കം മമ്മൂട്ടിക്കൊപ്പം ധ്രുവം എന്ന ചിത്രത്തിൽ അഭിനയിക്കാനായി താൻ എത്തിയപ്പോൾ ഉണ്ടായ ഓർമ്മകളാണ് വിക്രം പങ്കുവെച്ചത്. അന്ന് ഒരു ചെറിയ ലോഡ്ജിലാണ് താൻ താമസിച്ചിരുന്നത് എന്നും. മമ്മൂട്ടിയൊക്കെ അന്ന് പങ്കജ് ഹോട്ടലിലാണ് താമസിച്ചത് എന്നും ഇതിനു മുന്നിലൂടെ പോകുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു എന്തെങ്കിലും ഒരു വലിയ നടനായി പങ്കജ് ഹോട്ടലിൽ താമസിക്കണം എന്ന്. എന്നാൽ ഞാനിന്ന് അതിനു വലിയ ആഡംബര ഹോട്ടലിലാണ് താമസിക്കുന്നത് എന്നാണ് താരം പറഞ്ഞത്. തന്റെ കഠിനാധ്വാനവും പരിശ്രമവും ആണ് താരം ചൂണ്ടി കാണിച്ചത്. പിന്നീട് ഒരിക്കൽ തന്റെ ഭാര്യക്ക് താൻ പണ്ട് താമസിച്ച ലോഡ്ജ് എല്ലാം കാണിച്ചു കൊടുത്തു എന്നും താരം പറഞ്ഞു.