അങ്കിളെ ഒരു ഫോട്ടോ എടുത്തോട്ടെ!!! കുട്ടി ആരാധികയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി കണ്ടോ… വീഡിയോ വൈറലാക്കി സോഷ്യൽ മീഡിയ.. | Suresh Gopi With Little Fans

സാധാരണക്കാരിലും സാധാരണക്കാരനായി മറ്റുള്ളവരോട് ഇടപഴകുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി. വലിയവൻ എന്നോ ചെറിയവൻ എന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന താരത്തെ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. പോകുന്ന ഇടങ്ങളിൽ എല്ലാം ഒരു വലിയ ആരാധകക്കൂട്ടം താരത്തിന് എപ്പോഴും ഉണ്ടാകാറുണ്ട്. അതിൽ കൂടുതലും കുഞ്ഞു കുട്ടികൾ ആയിരിക്കും.

   

കുഞ്ഞുങ്ങളോടുള്ള സുരേഷ് ഗോപിയുടെ സ്നേഹം ഞാൻ നിരന്തരം എല്ലാവരും സോഷ്യൽ മീഡിയയിൽ കാണുന്ന ഒന്നാണ്. തന്നെ കാണാൻ ആഗ്രഹിക്കുന്ന ഓരോ കുഞ്ഞു ആരാധകരെയും ഒത്തിരി സ്നേഹത്തോടെയാണ് സുരേഷ് ഗോപി സമീപിക്കാനുള്ളത്. അത്തരത്തിൽ സുരേഷ് ഗോപിയെ കാണാനായി വന്ന ഒരു കുഞ്ഞു ആരാധകരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ജെ എസ് കെ എന്നാ പുതിയ ചിത്രത്തിന്റെ സിനിമാ ലൊക്കേഷനിൽ വെച്ച് താരത്തെ കാണാൻ എത്തുകയായിരുന്നു കുഞ്ഞു ആരാധകർ. കയ്യൊടിഞ്ഞ തന്റെ അനിയന് വേണ്ടി ഒരു ഫോട്ടോ എടുക്കാൻ സുരേഷ് ഗോപിയോട് ചോദിക്കുന്ന ചേച്ചിയെ വീഡിയോയിൽ കാണാം. കുഞ്ഞു ആരാധകനെ കണ്ടു ഒത്തിരി സന്തോഷിക്കുന്ന സുരേഷ് ഗോപിയെ വീഡിയോയിൽ കാണാം.

അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചുകൊണ്ട് ഒരുപാട് ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ ഉണ്ട്. നിമിഷനേരം കൊണ്ടാണ് സുരേഷ് ഗോപിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആരാധകരാണ് വീഡിയോക്ക് ലൈക്കുകൾ രസകരമായ കമന്റുകളും നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഈ സ്നേഹം മലയാളികൾക്ക് എല്ലാം തന്നെ ഒത്തിരി സന്തോഷം ഉണ്ടാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *