ഈ ഫോട്ടോയിൽ കാണുന്ന ക്യൂട്ട് വാവ ആരാണെന്ന് മനസ്സിലായോ… മലയാളികൾക്ക് എല്ലാം വളരെ പ്രിയപ്പെട്ട ഒരു നടിയാണ്!!!

ഫോട്ടോയിൽ ഈ കുട്ടി ആരാണെന്നും മനസ്സിലായോ? മലയാള സിനിമ പ്രേക്ഷകർക്കെല്ലാം വളരെയധികം സുപരിചിതയായ ഒരു നടിയാണ് ഇത്. പുതുമുഖങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം ചെയ്ത ഭാവനയാണ് ഈ ചിത്രത്തിൽ കാണുന്ന കുട്ടി. പതിനാറാം വയസ്സിൽ തുടങ്ങിയ തന്റെ കലാജീവിതം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

   

ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു ചലച്ചിത്രതാരമാണ് ഭാവന. മലയാളം തമിഴ് തെലുഗു എന്നീ ഭാഷകളിലായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ദിലീപ് ജയറാം കുഞ്ചാക്കോ ബോബൻ ജയസൂര്യ തുടങ്ങിയ മുൻനിര നായകന്മാരോടൊപ്പം തന്നെ മടിയായും സഹനടിയായും അഭിനയിക്കാൻ ഭാവനയ്ക്ക് സാധിച്ചു.

സിഐഡി മൂസ, ക്രോണിക്ക് ബാച്ചിലർ, നരൻ, ചിന്താമണി കൊലക്കേസ്, എന്നിവ ആദ്യകാല ചിത്രങ്ങളിൽ ചിലതാണ്. തമിഴ് സിനിമയിൽ താരത്തിന്റെ തായി ആദ്യം പുറത്തിറങ്ങിയത് ചിത്തിരം പേസുതെടി ആയിരുന്നു. 2002 നമ്മൾ എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂലൈയുടെ പ്രത്യേക പരാമർശം ഉണ്ടായിരുന്നു.

2005 ദൈവനാമത്തിൽ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഭാവനയ്ക്ക് ലഭിച്ചു. 2006 മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തെ തേടി വന്നിരുന്നു. വിവാഹത്തിനുശേഷം സിനിമയിൽ നിന്നും കുറച്ചു മാറി നിന്ന ഭാവന ഇപ്പോൾ പുതിയ ചിത്രവുമായി മുന്നോട്ടുവരുന്നതിന്റെ വാർത്തകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഭാവനയുടെ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകർ എല്ലാം തന്നെ ക്ഷമയോടെയാണ് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *