ബാലതാരമായി മലയാളം സിനിമയിലേക്ക് കടന്നുവന്ന പ്രിയപ്പെട്ട നടിയാണ് ശാലിനി. വിവാഹത്തിനുശേഷം സിനിമ ലോകത്ത് നിന്നും മാറിനിൽക്കുന്ന ശാലിനിയെ ആ പഴയ സ്നേഹത്തോടെ തന്നെയാണ് മലയാളികളെല്ലാവരും സ്വീകരിക്കാറുള്ളത്. ഇപ്പോഴും ശാലിനിയുടെയും കുടുംബത്തെയും എല്ലാ വിശേഷങ്ങളും മലയാളി പ്രേക്ഷകർ കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ശാലിനിയുടെയും അജിത്തിന്റെയും ചിത്രങ്ങൾ വളരെയധികം വിരളമായാണ് സോഷ്യൽ മീഡിയയിൽ ദൃശ്യം ആകാറുള്ളത്.
ഇത്രയും വലിയ താരങ്ങൾ ആയിട്ട് പോലും രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമല്ല. ശാലിനിയുടെ അനുജത്തി വഴിയാണ് താരങ്ങളുടെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം ആരാധകർ അറിയുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ ചുവന്ന ചുരിദാറിൽ അതീവ സുന്ദരിയായ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടിലെ യാഷ് ദന്ത ആശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതാണ് ശാലിനി. ശാലിനി ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന്റെയും ദീപം കൊളുത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മലയാളത്തിന്റെ സ്വന്തം പുത്രിയായിരുന്ന ശാലിനിയുടെ ഈ പുതിയ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഏറ്റെടുത്തത്.
അതുപോലെ നടനും ഉദയ സ്റ്റാലിനെയും ചിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ചുവന്ന ചുരിദാറിൽ അതീവ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെട്ടു. തമിഴ് സിനിമയെ ഒരുപാട് സ്നേഹിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഉദയ് സ്റ്റാലിനും ശാലിനിയും ചേർന്ന് നടത്തിയ ഈ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളും ആണ് നൽകിയത്. മലയാളികളുടെ പ്രിയപുത്രയെ വീണ്ടും കാണാൻ സാധിച്ചതിൽ ഉള്ള സന്തോഷം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.