നടി വിഷ്ണുപ്രിയക്ക് ആൺകുഞ്ഞ്. സന്തോഷമറിയിച്ചു താരം.

സ്പീഡ് എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് വിഷ്ണുപ്രിയ.പിന്നീട് പെൺപട്ടണം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും വിഷ്ണുപ്രിയ വേഷമിട്ടിട്ടുണ്ട്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ ലോകത്തും സജീവമായിരുന്നു വിഷ്ണുപ്രിയ. 2019 ലാണ് വിവാഹിതയാകുന്നത്. വിവാഹത്തിനുശേഷം സിനിമയിൽ സജീവം അല്ലെങ്കിലും താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

   

ആൺകുഞ്ഞിനെ ജന്മം നൽകിയ വാർത്തയാണ് താരം സന്തോഷത്തോടെ സോഷ്യൽ മീഡിയയിൽ അറിയിച്ചിട്ടുള്ളത്. താരം എടുത്ത മെറ്റെർണിറ്റി ഫോട്ടോഷൂട്ടിന് ഒപ്പമാണ് ചിത്രം പങ്കുവെച്ചത്. സുന്ദരനും ആരോഗ്യവാനുമായ ഒരു ആൺകുഞ്ഞ് ഞങ്ങൾക്ക് പിറന്നു എന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. ഞങ്ങളുടെ മാലാഖ സ്നേഹവും സന്തോഷവും കൊണ്ട് ഞങ്ങളുടെ മനസ്സ് നിറച്ചു.

അവനെ സുരക്ഷിതമായി നൽകിയ ദൈവത്തിനു നന്ദി എന്ന തലക്കെട്ടോടെ ആണ് വിഷ്ണുപ്രിയ ചിത്രം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗർഭകാലത്തെ ചിത്രങ്ങളുംവിശേഷങ്ങളും ഒന്നും താരം പങ്കുവെച്ചിട്ടില്ല.പുതിയ ചിത്രങ്ങൾ പങ്കുവെച്ചതും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ സിനിമയിൽ സജീവം അല്ലെങ്കിലും പുതിയ ചിത്രങ്ങൾ ഇറങ്ങുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ മുഴുവൻ.നിരവധി ആശംസകൾ ആണ് താരത്തിനു എത്തിച്ചേരുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് വിഷ്ണുപ്രിയയുടെ തുടക്കം.സിനിമക്കൊപ്പം റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും താരം എത്തിയിട്ടുണ്ട്. വിനയ് വിജയനുമായി ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.ഇപ്പോൾ ദുബായിൽ ആണ് താരം താമസിക്കുന്നത്.ഉടനെ തന്നെ സിനിമയിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *