വേദിയിൽ മെലഡിയുടെ വസന്തം തീർത്ത് ഗോപി സുന്ദറിനൊപ്പം അമൃത!!!! വീഡിയോ വൈറലാക്കി ആരാധകർ.. | Amrutha New Viral Photos

സംഗീതത്തിൽ വിസ്മയ ലോകം സൃഷ്ടിക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അതുപോലെ തന്നെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെയെല്ലാം കയ്യിലെടുക്കുന്ന ഗായികയാണ് അമൃത സുരേഷ്. ഇവർ രണ്ടുപേരെയും മലയാളികൾക്കിടയിൽ വളരെയധികം പ്രശസ്തരാണ്. ഇവരുടെ രണ്ടുപേരുടെയും വാർത്തകൾ സോഷ്യൽ മീഡിയയിൽ ആരാധകർ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപി സുന്ദറും അമൃതാ സുരേഷും.

   

ഇരുവരുടെയും ജീവിതത്തിലെ പുതിയ എല്ലാ സന്തോഷ നിമിഷങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ അവർ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അമൃത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിജയനാട് എന്നാ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട ഇരുവരും പങ്കെടുത്ത ഒരു സ്റ്റേജ് ഷോയുടെ ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

ഈ സിനിമയിലെ ഗോപി സുന്ദറിന്റെ പുതിയ മെലഡി ഗാനത്തെ ആരും മിസ്സ് ചെയ്യരുത് എന്ന അടിക്കുറിപ്പോടെയാണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദറിനൊപ്പം വേദിയിൽ ഗാനമാലപിക്കുന്ന അമൃതയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ നിരവധി ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയയിൽ നൽകിയിരിക്കുന്നത്.

ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ ഇറങ്ങുന്ന പുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് മലയാളികൾ എല്ലാവരും ഒന്നടങ്കം കാത്തിരിക്കുന്നു എന്ന് എല്ലാവരും കമന്റുകൾ രേഖപ്പെടുത്തി. അതുപോലെ എല്ലാവരെയും സ്വപ്നലോകത്തേക്ക് കൊണ്ടുപോകുന്ന മാസ്മരിക ശബ്ദത്തിന് ഉടമയായ അമൃതക്ക് നിരവധി ആശംസകളും ആരാധകർ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പുതിയതായി ഇറങ്ങുന്ന ഇരുവരുടെയും ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. അതുപോലെ തന്നെയാണ് ഈ ചിത്രത്തെയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *