ഇന്ത്യൻ സിനിമ ലോകത്ത് എല്ലാവർക്കും പ്രിയപ്പെട്ട താരാകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരനും മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജ് ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും സിനിമാരംഗത്ത് തന്നെ ഉള്ളവർ ആണ്. 1974 ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് മല്ലിക സുകുമാരൻ കടന്നുവരുന്നത്. 60 അധികം ചിത്രങ്ങളാണ് ഇതിനോടകം ചെയ്തത്.
ഇപ്പോഴിതാ മല്ലിക സുകുമാരന്റെ പുതിയ വാർത്തകളാണ്സോഷ്യൽ മീഡിയകളിൽ താരംഗമാകുന്നത്. പൃഥ്വിരാജിന്റെകാറുകളോടുള്ള ആരാധന പ്രേക്ഷകർക്ക് എല്ലാം സുപരിചിതമാണ്. ഇപ്പോഴിതാ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. തനിക്ക് മക്കളുടെ അടുത്ത് പോകാനും കൊച്ചുമക്കളെ കയറ്റി സവാരി അടിക്കാനും ആയി ആണ് പുതിയ കാർ വാങ്ങുന്നതെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
എല്ലാവരുടെയും സന്തോഷത്തോടെയും അനുഗ്രഹത്തോടെയും തന്നെയാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നതെന്നും താരം പറഞ്ഞു.എന്തിനാണ് കാർ വാങ്ങിയത് എന്ന് ചോദിച്ചപ്പോൾ തന്നെപ്പോലെ തന്നെ വാഹനത്തിന് നല്ല ഭംഗിയുണ്ട് എന്നായിരുന്നു തമാശ രൂപേണ മറുപടി പറഞ്ഞത്. ഷൂട്ടിങ്ങുകൾക്ക് പോകാൻ വേണ്ടിയാണ് കാർ സ്വന്തമാക്കിയത് എന്നും പറഞ്ഞു. മകൻ ഇന്ദ്രജിത്ത് ആണ് കാറിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തിയത്. പൃഥ്വിരാജ് സുപ്രിയയും കാർ കാണാൻ എത്തിയിരുന്നു.
ഏകദേശം 20 ലക്ഷത്തോളം രൂപ വില വരുന്ന എംജി ഹെക്ടർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും പറ്റി പറയുമ്പോൾ നൂറു നാവാണ് മല്ലിക സുകുമാരന്. ഇവരുടെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയകളിൽ വലിയ വൈറലാകാറാണ് പതിവ്. ഇപ്പോൾ ഇതാ പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി ലമ്പോർഗിനി സ്വന്തമാക്കിയ മലയാള താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ മല്ലിക സുകുമാരനും ഹെക്ടർ ഫാമിലിയിൽ ഒരംഗം ആയിരിക്കുകയാണ്.