ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഈ സൂപ്പർ സ്റ്റാറിന്റെ മനസ്സിലായോ?

1975 ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാ ഗങ്ങൾ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്ക് കടന്നുവന്ന ഇന്ത്യൻ സിനിമ ലോകത്തുതന്നെ ഏറ്റവും ആരാധകരുള്ള വ്യക്തികളിൽ ഒരാളായ രജനീകാന്തിന്റെ ചിത്രമാണ് താഴെ കാണുന്നത്. 1975 ൽ തന്നെ പുറത്തിറങ്ങിയ കണ്ണട ചിത്രമായ കഥാ സംഗമയാണ് രജനികാന്തിന്റെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.

   

സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രചോദനമാണ് രജനികാന്ത്. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ സിനിമയിലേക്ക് കടന്നുവന്ന് ആരാധകരുടെ തലൈവർ ആയി മാറുകയായിരുന്നു രജനികാന്ത്. 19 80 കൾക്ക് ശേഷമാണ് രജനിയുടെ ജീവിതം സൂപ്പർസ്റ്റാർ പദവിയിലേക്ക് നീങ്ങുന്നത്. രജനിയുടെ പടയപ്പ ശിവാജി എന്നീ ചിത്രങ്ങൾക്ക് വലിയ ആരാധകർ ആണ് ഉള്ളത്.

തമിഴിനു പുറമെ കന്നട തെലുങ്ക് മലയാളം ഹിന്ദി ബംഗാളി ഇൻഡസ്ട്രികളിൽ രജനികാന്ത് അഭിനയിച്ചിട്ടുണ്ട്. 1988 ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു. ഒരു ബസ് കണ്ടക്ടറിൽ നിന്നും യാത്ര ആരംഭിച്ച് തമിഴിലെ മാത്രമല്ല ഇന്ത്യൻ സിനിമയുടെയും തലൈവർ ആയി മാറിയ രജനികാന്തിന്റെ വളർച്ച അത്ഭുതവും ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനവും ആണ്. രണ്ടായിരത്തിലെ പത്മഭൂഷൻ അടക്കമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ച് സിനിമ ലോകം അദ്ദേഹത്തെ ആചരിച്ചു.

തമിഴിൽ മാത്രമല്ലമറ്റു സംസ്ഥാനങ്ങളിലുംഒരുപാട് ആരാധകർ രജനിക്കുണ്ട്. സിനിമയെന്ന മോഹം ഉള്ളിൽ കൊണ്ട് നടന്ന രജനികാന്ത് അവസാനം ലക്ഷ്യത്തിലേക്ക് എത്തുക മാത്രമല്ല കോടിക്കണക്കിനു ആളുകളുടെ ആരാധനാപാത്രവും ആയി മാറി.ഇന്ന് ഒട്ടേറെ ആരാധന സംഘടനകൾ ആണ് രജനികാന്തിനായി പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *