ഞങ്ങൾ തമ്മിൽ ഇഷ്ടമൊക്കെ ആണെങ്കിലും രണ്ടുപേരുടെയും ചിന്തകൾ രണ്ടു ദിശകളിലേക്ക് ആയിരുന്നു.. വിവാഹ ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് കൃഷ്ണകുമാർ. | Krishnakumar Share New Photos

ഇപ്പോഴും മലയാളത്തിൽ സജീവമായി തന്നെ അഭിനയ ജീവിതം തുടർന്ന് പോകുന്ന നടനാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലായ കുടുംബമാണ് കൃഷ്ണകുമാറിന്റെത്. നാലു മക്കളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ്. ഇവരെല്ലാവരും തന്നെ കുടുംബത്തിലെ എല്ലാ സന്തോഷ വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയും നേടാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെയും ഭാര്യയായ സിന്ധുവിന്റെയും വിവാഹ വാർഷികമാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്.

   

വിവാഹ വാർഷികവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതോടൊപ്പം തന്നെ 28 വർഷത്തെ കുടുംബ ജീവിതത്തെ കുറിച്ചുള്ള സന്തോഷം നിമിഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.”28 വർഷങ്ങൾക്കു മുൻപു, രാവിലെ ഈ സമയത്തു അച്ഛൻ അമ്മ, ഇവർക്കൊപ്പം തിരുവനന്തപുരത്തു, പട്ടത്തുള്ള വീട്ടിൽ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. സിനിമയിൽ കാണുന്ന പോലെ കല്യാണചെക്കന്മാർക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു.

ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന മറ്റുചില കാര്യങ്ങൾ പോലെ ഒന്ന്, എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളു.. നേരെ മറിച്ചു സിന്ധു വലിയ ആവേശത്തിലായിരുന്നു.. അവളുടെ ജീവിതത്തിലെ വളരെ ഏറ്റവും പ്രധാന പെട്ട ദിവസങ്ങളിൽ ഒന്ന്..അന്നും ഇന്നും, ഞാനും സിന്ധുവും അങ്ങിനെയാണ്.. ഞങ്ങൾതമ്മിൽ ഇഷ്ടമൊക്കെ ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും രണ്ടുപേരുടെയും ചിന്തകൾ രണ്ടു ദിശകളിലേക്കായിരുന്നു…പലപ്പോഴും തർക്കങ്ങൾ ഉണ്ടാവുമെങ്കിലും ഇരുകൂട്ടരുടേയും വിട്ടുവീഴ്ചകളിലൂടെ ഒരു സമവായത്തിലെത്തും .

ഇന്നു രാവിലെ ഹാൻസുവിനെ സ്കൂളിൽ വിട്ടിട്ടു, അവളുടെ പിറന്നാൾ ദിവസങ്ങളിൽ ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചു..ഇന്നു ഡിസംബർ 12.. എന്താണ് ഇന്നത്തെ പ്രത്യേകത? ഡൽഹിയിലെ തണുപ്പിൽ തൊണ്ട നാശമായി സംസാരിക്കാൻ ബുദ്ധിമുട്ടി ഇരിക്കുന്ന ഞാൻ ഓർത്തു നോക്കി.. എന്താണ് ഡിസംബർ 12 നു ഇത്ര പ്രത്യേകത.. പെട്ടെന്ന് ഒരു മെസേജ് തലയിൽ നിന്നും വന്നു.. “ഇന്നാണ് കൃഷ്ണകുമാർ നിങ്ങൾ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം.” അതെ..28 വർഷം മുൻപ്..ഞാനത് പറഞ്ഞപ്പോൾ സിന്ധു ചിരിച്ചു… ഞാനും.. “എന്ന് ചിത്രത്തോടൊപ്പം കുറച്ചു. ആരാധകരെല്ലാവരും തന്നെ വിവാഹാശംസകൾ സോഷ്യൽ മീഡിയയിലൂടെ നൽകി.

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

Leave a Reply

Your email address will not be published. Required fields are marked *