പ്രിയതമക്ക് പിറന്നാൾ ആശംസകളുമായി സൂപ്പർ സ്റ്റാർ അല്ലു അർജുൻ!!! പിറന്നാളിന് കുടുംബത്തോടൊപ്പം സുവർണക്ഷേത്രം സന്ദർശിച്ചു താരം.

ഇന്ത്യൻ സിനിമയിലെ തന്നെ ഒരുപാട് ആരാധകരുള്ള സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് അല്ലു അർജുൻ. എല്ലാ ഇൻഡസ്ട്രികളിലും ഒരുപോലെ ആരാധകരുള്ള താരമാണ് അദ്ദേഹം. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ളതാണ്. പുതിയ ട്രെന്ഡുകൾ സിനിമയിൽ കൊണ്ടുവരുന്ന താരമാണ് അല്ലു അർജുൻ. ഈയടുത്ത് പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രവും വലിയ ശ്രദ്ധ നേടിയ ഒന്നാണ്.

   

സോഷ്യൽ മീഡിയകളിലും സജീവമാണ് താരം 19 മില്യൺ മുകളിൽ ഫോള്ളോവെർസ് സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് അല്ലു അർജുൻ. ഇപ്പോൾ തന്റെ പ്രിയ പത്നിക്ക് പിറന്നാൾ ആശംസകൾ മായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം. ഹാപ്പി ബർത്ഡേ ക്യൂട്ടീ എന്നായിരുന്നു ഇതിന് ക്യാപ്ഷൻ നൽകിയത്. സ്നേഹ റെഡി എന്നാണ് അപ്പുവിന്റെ ഭാര്യയുടെ പേര്.

സ്നേഹയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും വലിയ ഇഷ്ടമാണ്. ഇപ്പോൾ നിരവധി പേരാണ് സ്നേഹക്ക് പിറന്നാൾ ആശംസകൾ മായി എത്തുന്നത്. പിറന്നാൾ ദിനത്തോടനുബന്ധിച്ച് സുവർണ ക്ഷേത്രം സന്ദർശിക്കാൻ പോയ ഇവരുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.

രണ്ടുമക്കൾക്കും ഭാര്യക്കും ഒപ്പം പഞ്ചാബിലെ സുവർണ്ണക്ഷേത്രത്തിൽ ഒരു രണ്ടു കൈകളും കൂപ്പി പ്രാർത്ഥിക്കുന്ന അല്ലു അർജുന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെ ആണ് പോസ്റ്റുമായി അല്ലു അർജുൻ എത്തിയത്. നിരവധി പേരാണ് പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ മായി എത്തുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി താരങ്ങളും പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

Leave a Reply

Your email address will not be published. Required fields are marked *