മലയാള സിനിമയിലെ രണ്ടു താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്നവർ ആണ് ഇരുവരും. ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത രണ്ട് വ്യക്തികളാണ് ഇരുവരും. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള സിനിമ നടന്മാരും ഇവർ തന്നെയാണ്. ഇരുവരും ഒന്നിച്ച് എത്തുന്ന ദൃശ്യങ്ങൾ ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്.
ഇരുവരും ഒന്നിച്ച് ചെയ്ത ചിത്രങ്ങളും വലിയ വിജയമാണ്. ഇന്ന് മലയാള സിനിമയുടെ മെഗാ സ്റ്റാറിന്റെ എഴുപത്തി ഒന്നാം ജന്മദിനം ആണ്. മലയാളികൾ ഒന്നടങ്കം ആണ് മലയാള സിനിമയുടെ വല്യേട്ടന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. ഇന്ന് രാവിലെ മുതൽ നിരവധി താരങ്ങൾ ആശംസകളുമായി എത്തുന്നത്. ഇക്കൂട്ടത്തിൽ മോഹൻലാൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
ഒരു വീഡിയോ വഴിയാണ് മോഹൻലാൽ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. കർമ്മബന്ധങ്ങളെക്കാൾ പലപ്പോഴും വലുതാണ് സുഹൃത്ത് ബന്ധം മമ്മൂക്ക തനിക്ക് സഹോദരനെ പോലെയല്ല മറിച്ച് സഹോദരനാണ് എന്നാണ് ലാലേട്ടൻ പറയുന്നത്. ഷോലെ എന്ന സിനിമയിലെ യേ ദോസ്തി എന്ന ഗാനത്തിന്റെ അകമ്പടിയോടെ ആണ് ലാലേട്ടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുകയാണ്. ആരാധകർ തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
എന്നാൽ ഇവർ തമ്മിൽ ഏറ്റവും വലിയ സുഹൃത്ത് ബന്ധവും ആണ്. ഇരുവരും ഒന്നിച്ചെത്തിയാൽ ഫാൻസുകാർ അതു വലിയ തരത്തിൽ ആണ് ആഘോഷം ആക്കാറ്. അത്തരത്തിൽ ആഘോഷമാക്കുകയാണ് മെഗാ സ്റ്റാറിന് കംപ്ലീറ്റ് ആക്ടർ നൽകിയ ഈ പിറന്നാൾ ആശംസകൾ. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.ഇച്ചാക്ക എന്നാണ് ലാലേട്ടൻ മമ്മൂക്കയെ വിളിക്കുന്നത് .തിരിച്ചു ലാലു എന്നാണു ലാലേട്ടനെ മമ്മൂക്ക വിളിക്കുന്നത്.ഇരുവരും ഒന്നിച്ചെത്തുന്ന വേദികൾ എല്ലാം ആരാധകർക്ക് ആഘോഷമാണ്.