ഓണ ചിത്രങ്ങൾ പങ്കുവെച്ച് താര പുത്രി ഹൻസിക കൃഷ്ണ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ.താരവും മക്കളും എല്ലാം സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൃഷ്ണകുമാറിന്റെ നാലു പെൺമക്കളിൽ ഇളയ മകളാണ് ഹാൻസിക. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഹൻസിക ഒരു യൂട്യൂബ് ലൈഫ് സ്റ്റൈൽ വ്ലോഗർ കൂടിയാണ്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. 7 ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഹൻസികയ്ക്ക് ഉള്ളത്.

   

ഇപ്പോൾ ഇതാ ഹൻസികയുടെ ഓണ കസവിൽ ഉള്ള പുതിയ ചിത്രം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഓണത്തിനോട് അനുബന്ധിച്ച് സ്കൂളിൽ ഓണം സെലിബ്രേഷന് ധരിച്ച വസ്ത്രമണിഞ്ഞു ഫോട്ടോഷൂട്ട് ആരാധകർക്കു മുൻപിൽ പങ്കുവെച്ചിരിക്കുകയാണ് ഹൻസിക. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസ് അണിഞ് സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂ വെച്ച് വളരെ സുന്ദരിയായാണ് ഹൻസിക ഒരുങ്ങിയിരിക്കുന്നത്.

ഈ ചിത്രങ്ങൾസോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് മലയാളി മങ്ക എന്നാണ് ആരാധകർ ചിത്രത്തിനു താഴെ പറയുന്നത്. നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. കൃഷ്ണകുമാറും നാലു മക്കളും സോഷ്യൽ മീഡിയകളിൽ നിറസാന്നിധ്യമാണ്. ഇവരെല്ലാവരും സോഷ്യൽ മീഡിയകളിൽ നിരവധി ആരാധകരുള്ള ആളുകൾ ആണ്. ഹൻസികയുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനൽ വഴി താരം പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ സ്കൂളിൽ ഓണാഘോഷത്തിന് പോകുന്ന വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി കാഴ്ചക്കാരാണ് ഈ വീഡിയോക്ക് ഉള്ളത്.പുതിയ ഓണാഘോഷത്തിന്റെ വീഡിയോ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.ആഹാന ആയാലും ദിയ ആയാലും ഇഷാനി ആയാലും എല്ലാം സോഷ്യൽ മീഡിയകളിൽ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തികൾ ആണ്. ഇവർ കുടുംബസമേതം ഉള്ള അഭിമുഖങ്ങളും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *