മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. നടനും ഭാര്യ സിന്ധുവിനും നാല് പെൺമക്കൾ ആണ് ഉള്ളത്. ഇവരുടെ കുടുംബത്തിനെ ഒത്തിരി ഇഷ്ടമാണ് ആരാധകർക്ക്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്നതും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആണ്. സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അമ്മ സിന്ധുവിന്റെ 51മത് പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബം.
അമ്മക്കായി കിടിലൻ സർപ്രൈസ് ആണ് മക്കൾ ഒരുക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറിയത്തിന്റെ സന്തോഷത്തിലാണ് സിന്ധു. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സംതൃപ്തിയിലാണ് മക്കൾ നാല് പേരും. ഇപ്പോൾ അമ്മയും മക്കളും കശ്മീരിൽ ആണ് ഉള്ളത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മഞ്ഞു വീഴ്ച കാണണം എന്നത്. ആ ആഗ്രഹം മക്കൾ സാധിച്ചു കൊടുത്തിരിക്കുകയാണ്.
ഒപ്പം തന്നെ സിന്ധുവിന്റെ അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാൽ കൃഷ്ണകുമാർ അവർക്കൊപ്പം പോയിരുന്നില്ല. കാശ്മീരിൽ അടിച്ചു പൊളിക്കുന്ന സിന്ധുവിന്റെയും മക്കളുടെയും ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയാണ്. മൂത്ത മകളും സിനിമയിലെ യുവനടിയുമായ അഹാന ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചു. വലിയൊരു കുറിപ്പും ചിത്രങ്ങൾക്ക് ഒപ്പം അഹാന പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് സിന്ധുവിനു ജന്മദിനാശംസകൾ നേർന്നത്.
കൃഷ്ണ കുമാറിനെ കൂടി കൊണ്ട് പോകാമായിരുന്നു എന്നാണ് ആരാധകർ കമന്റ് ബോക്സിൽ പറയുന്നത്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് ഇവരുടെ. അഹാനയെയും, ദിയയെയും, ഇഷാനിയെയും, ഹൻസികയെയും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. സഹോദരിമാരുടെ അടുപ്പവും സ്നേഹവും തന്നെയാണ് ഈ കുടുംബത്തെ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടി കൊടുത്തത്. എന്തായാലും സിന്ധുവിന്റെ പിറന്നാൾ ആഘോഷം കളർ ആക്കിയിരിക്കുകയാണ് ഈ താരകുടുംബം.
View this post on Instagram