ബോളിവുഡ് ലുക്കിൽ തിളങ്ങി പേർളി മാണി. പേളിയെ കണ്ട് കണ്ണെടുക്കാൻ ആകാതെ ആരാധകർ. കൂടെ തിളങ്ങി നിലു ബേബിയും. | Pearly New Video

സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയ താരകുടുംബമാണ് പേളിയുടേത്. പേളിയുടെ എല്ലാ വിശേഷങ്ങളും താരക സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ദിനംപ്രതി മലയാളി പ്രേക്ഷകർ എല്ലാം പേർളിയേയും കുടുംബത്തെയും കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാ സന്തോഷ വാർത്തകളും ഒന്നും വിട്ടു പോകാതെ തന്നെ മലയാളികൾക്ക് എല്ലാം സുപരിചിതമാണ്.

   

ഇപ്പോഴാ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. അനുജന്റെ വിവാഹദിനത്തെ സംഗീത് ഫങ്ക്ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിശേഷങ്ങളും ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ പരിപാടിക്ക് ബോളിവുഡ് ലുക്കിലാണ് പേളിയും കുടുംബവും ഒരുങ്ങാൻ പോകുന്നത്. നിലു ബേബിയെ ഉറക്കി കിടത്തിക്കൊണ്ട് മേക്കപ്പ് ചെയ്യുന്ന രംഗങ്ങൾ എല്ലാം താരം പങ്കുവെച്ചു.കോഴിക്കോട് വെച്ച് പരിചയപ്പെട്ട നിസാൻ എന്നാ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് മേക്കപ്പ് ചെയ്യുന്നത്.

മേക്കപ്പിന്റെ ആവശ്യമില്ലെന്നും നേരിട്ട് ചെന്നാൽ തന്നെ ബോളിവുഡ് ലുക്ക് ആണെന്നും നിസാൻ പറയുന്നത് വീഡിയോയിൽ കാണാം.ചുവന്ന ഡ്രസ്സിൽ വെള്ളക്കല്ല് പതിച്ച ഒരു ലെഹങ്ക ആയിരുന്നു വേഷം. അതുപോലെ നിലു ബേബിക്ക് നീല പാവാടയും മഞ്ഞ ടോപ്പും ആയിരുന്നു വേഷം. ശ്രീനിഷിനും മഞ്ഞയും നീലയും ചേർന്ന ഡ്രസ്സ് ആയിരുന്നു ഒരുക്കിയത്. അതീവ സുന്ദരിയായിരുന്നു പേർളി ഈ വേഷത്തിൽ.

ഒരുപാട് ആരാധകരാണ് ഈ വീഡിയോക്ക് താഴെ കമന്റുകൾ ആയി എത്തിയത്. ശ്രീനിഷിനേയും നിലു ബേബിയെയും പേർളിയേയും കാണാൻ വളരെ മനോഹരമായിരിക്കുന്നു എന്ന് എല്ലാവരും കമന്റ് ചെയ്തു. അതുപോലെ തന്നെ ഇവരുടെ ഓരോ വീഡിയോ കണ്ടു കഴിയുമ്പോൾ ഒരു നിറഞ്ഞ് ചിരി ആയിരിക്കും എല്ലാവരുടെയും മുഖത്ത് എന്ന് ആരാധകർ പങ്കുവെച്ചു. എല്ലാ വീഡിയോയും പോലെ ഈ പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ ആരാധകർ വൈറലാക്കി.

Leave a Reply

Your email address will not be published. Required fields are marked *