അവധി ദിവസങ്ങൾ ആഘോഷമാക്കി എംജി ശ്രീകുമാറും ഭാര്യ ലേഖയും…

ഒട്ടനവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകനാണ് എംജി ശ്രീകുമാർ. എംജി ശ്രീകുമാറും മോഹൻലാലും ഒത്തുള്ള കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ എല്ലാം മലയാളികൾക്ക് ഇന്നും പ്രിയങ്കരമാണ്. മലയാള സിനിമകളിൽ മാത്രമല്ല തമിഴ് ഹിന്ദി സിനിമകളിലും എംജി ശ്രീകുമാർഗാനം ആലപിച്ചിട്ടുണ്ട്. നിലവിലും സിനിമാരംഗത്തും മിനിസ്ക്രീൻ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും തിളങ്ങുന്ന താരമാണ് എംജി ശ്രീകുമാർ.

   

തിരക്കുകൾക്കിടയിലും കുടുംബവുമായി ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ആളാണ് എംജി ശ്രീകുമാർ. ഭാര്യ ലേഖ സോഷ്യൽ മീഡിയകളിൽ സജീവസാനിത്യമാണ്. ഇരുവരും യാത്ര പോകുന്ന ദൃശ്യങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.കഴിഞ്ഞ കുറച്ചു മാസങ്ങളായി അമേരിക്കയിലാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും.ഇരുവരുടെയും മകൾ അമേരിക്കയിലാണ് പഠിക്കുന്നത്.

മകൾക്കൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോയതാണ് ഇരുവരും. ഈ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ലേഖ. എംജി ക്കൊപ്പം അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് ലേഖ ആരാധകർക്കായി പങ്കുവെച്ചത്. അതീവ സുന്ദരി ആയാണ് ലേഖ പ്രത്യക്ഷപ്പെട്ടിരുന്നത്. ലേഖയുടെ സൗന്ദര്യത്തെപ്പറ്റി ആരാധകർ ചോദിച്ചപ്പോൾ ലേഖ പറഞ്ഞത് ഇങ്ങനെയാണ് എപ്പോഴും സ്നേഹിക്കുന്ന ഭർത്താവ് കൂടെയുള്ളപ്പോൾ ഏതൊരു സ്ത്രീയും സുന്ദരി ആയിരിക്കും.

അങ്ങനെയാണ് ലേഖ പറഞ്ഞത്.ഇരുവരും ആഘോഷിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പതിനാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആകുന്നത്.സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലേഖക്ക് ഉണ്ട് .ഇതുവഴി വിശേഷങ്ങൾ എല്ലാം ലേഖ പങ്കുവെക്കാറുമുണ്ട്.ഇതുപോലെ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *