നടി മഞ്ജിമ മോഹൻ വിവാഹിതയായി!! കേരളത്തനിമയിൽ ഒരു മാതൃകാ വിവാഹം… ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. | Manjima Marriage Photos

മലയാളത്തിൽ ബാലതാരമായി എത്തിയ നടിയാണ് മഞ്ജുമാ മോഹൻ. അതിനുശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞ് ഒരു വടക്കൻ സെൽഫി എന്റെ ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് കടന്നുവന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും പ്രശസ്തരായ നിരവധി നടന്മാരോടൊപ്പം അഭിനയിക്കാൻ മഞ്ജിമക്ക് സാധിച്ചു . ഇപ്പോഴിതാ നടി മഞ്ജിമ മോഹൻ മോഹൻ വിവാഹിതയായിരിക്കുന്നു. ഏറെക്കാലത്തെ പ്രണയത്തിനുശേഷം നടി മഞ്ജിമ തമിഴിലെ യുവതാരമായ ഗൗതം കാർത്തികിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

   

ചെന്നൈയിലുള്ള ഒരു റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കേരള സാരിയിൽ വളരെ ലളിതമായ ഒരു വിവാഹമായിരുന്നു നടന്നത്. അമിതമായ ആഭരണങ്ങൾ ഒന്നുമില്ലാതെ അതീവ സുന്ദരിയായിരുന്നു മഞ്ചിമ മോഹൻ. അതുപോലെ വെള്ള ഷർട്ടും കസവു മുണ്ടും ധരിച്ച് അതീത സുന്ദരൻ ആയിരുന്നു ഗൗതം കാർത്തിക്. തീർത്തും സ്വകാര്യമായ വിവാഹ ചടങ്ങിൽ കുടുംബക്കാരും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളായി മഞ്ജുമയുടെ വിവാഹം സംബന്ധിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നു.

ഇതിനിടയിൽ ആയിരുന്നു തന്റെ പ്രണയം സോഷ്യൽ മീഡിയയിലൂടെയും മഞ്ജിമ പങ്കുവെച്ചത്. രണ്ടുപേരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പോടുകൂടിയാണ് മഞ്ജിമ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്. എല്ലാം നഷ്ടപ്പെട്ട തന്നിലേക്ക് വന്ന കാവൽ മാലാഖയാണ് കാർത്തിക് എന്റെ കുറവുകൾ അംഗീകരിക്കാനും ഞാൻ ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. നീ എപ്പോഴും എനിക്ക് വളരെ പ്രിയപ്പെട്ട ആളായിരിക്കുമെന്നും മഞ്ജിമ കുറച്ചത്. രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലുള്ള സമ്മതത്തോടുകൂടിയാണ് ഇപ്പോൾ വിവാഹം നടന്നിരിക്കുന്നത്.

ദേവരാഗം എന്ന സിനിമയിൽ മഞ്ജിമയും ഗൗതമും ഒരുമിച്ച് അഭിനയിച്ചിരുന്നു. കാർത്തിക് ആയിരുന്നു ആദ്യം പ്രണയം മഞ്ചിമയോട് അറിയിച്ചത്. ഇരുവരുടെയും പ്രണയത്തെ സംബന്ധിച്ചുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവെച്ചിട്ടുമുണ്ട്. ഇപ്പോൾ ഈ പ്രണയത്തിന് സാക്ഷാത്കാരമായതിന്റെ സന്തോഷത്തിലാണ് ആരാധകർ എല്ലാവരും. വിവാഹ വസ്ത്രങ്ങളാണ് ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധി ആരാധകരും സിനിമയിലെ മറ്റ് താരങ്ങളെല്ലാം ഏവർക്കും വിവാഹമംഗളാശംസകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *