നൈക്കിയുമൊത്ത് പാർക്കിൽ ഓടിക്കളിച്ച് കീർത്തി സുരേഷ്. നൈക്കിയും കൂട്ടുകാർക്കും ഒപ്പം ഉള്ള ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. | Keerthi Suresh New Viral Photos

മലയാളത്തിൽ ബാലതാരമായി അരങ്ങേറ്റം കുറയ്ക്കുകയും പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയുടെ അറിയപ്പെടുന്ന നായികയായി മാറിയ നടിയാണ് കീർത്തി സുരേഷ്. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചു കഴിഞ്ഞു. മലയാളികളെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമാണ് കീർത്തി സുരേഷ്. ഏതു ഭാഷയിൽ ഇറങ്ങുന്ന കീർത്തിയുടെ സിനിമയ്ക്കും മലയാളികൾ വലിയ പിന്തുണ നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരിക്കുന്ന താരം തന്റെ എല്ലാ സന്തോഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

   

ഓരോ യാത്രകളായാലും സന്തോഷ നിമിഷങ്ങളായാലും എല്ലാവരും വലിയ ആവേശത്തോടെ അത് സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ നാഗർകോവിൽ കൂട്ടുകാർക്കും  വളർത്തു മൃഗമായ നൈക്കിയുടെ കൂടെ പാർക്കിൽ അടിച്ചുപൊളിക്കുകയാണ് താരം. കീർത്തിയെ അറിയുന്ന എല്ലാവർക്കും നൈക്കിയെയും അറിയാം.

നൈക്കിയുടെ കൂടെയുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പങ്കു വയ്ക്കാറുള്ളതാണ്. ഇരുവരും തമ്മിലുള്ള കളിചിരി നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ ഇതാ പാർക്കിൽ നൈക്കിയെ മടിയിൽ ഇരുത്തി ഊഞ്ഞാലാടിയും. സീസോ കളിച്ചും ഓടിക്കളിച്ചും ഒരു വൈകുന്നേരം കൂട്ടുകാർക്കും ഒപ്പം സമയം ചെലവഴിക്കുകയാണ് കീർത്തി.

ഒരുപാട് ആളുകളാണ് ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. എല്ലാവരും തന്നെ നൈറ്റിയുടെ വലിയ ആരാധകരും കൂടിയാണ്. കുഞ്ഞു നൈക്കിയേ കാണാൻ എല്ലാവരും വളരെയധികം ആവേശത്തിലും ആയിരുന്നു. നൈക്കിയും ഒത്തുള്ള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. അതുപോലെ തന്നെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *