സുധാപ്പുവിന് ഒന്നാം പിറന്നാൾ. മകളുടെ പിറന്നാൾ അടിച്ചു പൊളിച്ച് സൗഭാഗ്യയും കുടുംബവും. അമ്മ മകൾക്ക് നൽകിയ സർപ്രൈസുകൾ കണ്ടു ആരാധകർ ഞെട്ടി. | Sudharsana Birthday Celebration

സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ കുടുംബമാണ് താരകല്യാണിന്റേത് അമ്മയായ ശുഭലക്ഷ്മിയും താര കല്യാണും മകളായ സൗഭാഗ്യയും ഇപ്പോഴിതാ പേരക്കുട്ടിയായ സുദർശനയും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. ഇവരുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും സ്വന്തം കുടുംബത്തിലെ വിശേഷങ്ങൾ ആയാണ് മലയാളികൾ സ്വീകരിക്കാറുള്ളത്. സുധാപ്പു എന്ന ഓമനപ്പേരിൽ എല്ലാവരുടെയും കുഞ്ഞുവാവയാണ് സുദർശന.

   

വാവയുടെ എല്ലാ വീഡിയോകളും ഇവരുടെ യൂട്യൂബ് ചാനലുകളിലും ഇൻസ്റ്റഗ്രാം പോസ്റ്റ് വഴിയും ആരാധകർ എപ്പോഴും കാണാറുണ്ട്. മാത്രമല്ല എല്ലാ വീഡിയോകളും ചിത്രങ്ങളും വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇതാ സുധാപ്പുവിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് കുടുംബം. ഒന്നാം പിറന്നാളിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സുദർശന. മകളുടെ ഒന്നാം പിറന്നാൾ അതീവ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് കുടുംബം.

ഓറഞ്ച് പാവാടയും വെളുത്ത മുത്തുമാലകളും ഇട്ട് കുഞ്ഞു മാലാഖ കുഞ്ഞിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന സുധാപ്പുവിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയ എപ്പോഴും വാവയുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കാറുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ പിറന്നാൾ സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരിക്കുകയാണ്.

പിറന്നാളിന്റെ ആഘോഷകാഴ്ചകൾ ഇവരുടെ യൂട്യൂബ് ചാനലിലും അതുപോലെ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയും സൗഭാഗ്യ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സുധാപ്പൂവിനെ പിറന്നാൾ ആശംസകൾ നൽകി ഒരുപാട് ആരാധകർ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വന്നെത്തിയത്. പിറന്നാൾ ദിവസം സൗഭാഗ്യ എടുത്തു നിൽക്കുന്ന സുധാപ്പുവിന്റെ പട്ടുപാവാട ഇട്ട മുല്ലപ്പൂ ചൂടി നിൽക്കുന്ന ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *