മകളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചു മഞ്ജു പിള്ള; മഞ്ജു ചേച്ചിക്ക് പ്രായം കുറഞ്ഞുവരികയാണ് എന്ന് പ്രേക്ഷകർ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. മഴവിൽ മനോരമ അവതരിപ്പിച്ച തട്ടീം മുട്ടീം എന്ന് പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയ താരമാണ് മഞ്ജു പിള്ള.നർമം കലർന്ന കഥാപാത്രങ്ങൾ വളരെ മനോഹരമായി മഞ്ജു പിള്ള അവതരിപ്പിക്കാറുണ്ട്. ഒരുകാലത്ത്സിനിമയിൽ വളരെ സജീവമായിരുന്നു താരം. പിന്നീട് മിനിസ്ക്രീനിലേക്ക് എത്തുകയായിരുന്നു. പിന്നീട് മഞ്ജു പിള്ള ഹോം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ മുഴുവൻ ഞെട്ടിക്കുകയായിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രംവളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിനായി.

   

ഇപ്പോൾ മഴവിൽ മനോരമ അവതരിപ്പിക്കുന്ന ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിയുടെ വിധികർത്താവായി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് താരം. മഞ്ജു പിള്ളയുടെ മെയ്ക്ഓവർ എല്ലാവരും ശ്രദ്ധിച്ച ഒന്നാണ്. ഓരോ ദിവസവും കൂടുംതോറും പ്രായം കുറഞ്ഞു വരികയാണ് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൾ ദയാ സൂചിത്തിനൊപ്പം ഉള്ള ചിത്രങ്ങളാണ് മഞ്ജുപിള്ള പങ്കുവെച്ചിരിക്കുന്നത്.

ഇതിൽ അമ്മയെയും മകളെയും കാണാൻ ഒരുപോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഒരേ വേഷം ധരിച്ചാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാണെന്ന് മലയാളി പ്രേക്ഷകർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഇതുതന്നെയാണ് ക്യാപ്ഷനിലും മഞ്ജുപിള്ള പറഞ്ഞിട്ടുള്ളത്. ജീവിതകാലം മുഴുവൻ ഉള്ള ഒരു സുഹൃത്ത് പോലെയാണ്ദൈവം ഒരു മകളെ തരുന്നത്എന്നാണ് മഞ്ജു പിള്ള ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. സന്തൂർ മമ്മി എന്ന് തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിൽ താഴെ എത്തുന്നത്. സോഷ്യൽ മീഡിയ വഴി എല്ലാവർക്കും സുപരിചിതയായ വ്യക്തിയാണ് മഞ്ജുപിള്ളയുടെ മകൾ ദയ സുജിത്. ഇപ്പോൾ അമ്മയും മകളും ഒന്നിച്ചുള്ള ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

 

View this post on Instagram

 

A post shared by Manju Pillai (@pillai_manju)

Leave a Reply

Your email address will not be published. Required fields are marked *