പിറന്നാൾ ആയിട്ട് ഇത്രയൊന്നും ചെയ്യരുതായിരുന്നു!!! രമേഷ് പിഷാരടിക്ക് പിറന്നാൾ ആശംസകളുമായി ചാക്കോച്ചൻ.

മലയാളികളുടെ പ്രിയതരമാണ് രമേശ് പിഷാരടി. കൗണ്ടർ കിങ് എന്നാണ് അദ്ദേഹത്തെ മലയാളി പ്രേക്ഷകർ വിശേഷിപ്പിക്കാറ്. ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് രമേഷ് പിഷാരടി. നർമം കലർന്ന സംസാര ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അഭിനേതാവ് ആയും സംവിധായകൻ ആയും എല്ലാം സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് രമേഷ് പിഷാരടി. ഒരുപാട് മിനിസ്ക്രീൻ പ്രോഗ്രാമുകളിലും നിറസാന്നിധ്യമാണ് അദ്ദേഹം.

   

സോഷ്യൽ മീഡിയകളിലും സജീവ സാന്നിധ്യം തന്നെയാണ് രമേഷ് പിഷാരടി. അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ വരുന്ന ക്യാപ്ഷൻ തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. തമാശ രൂപത്തിൽ ആണ് ഓരോ ക്യാപ്ഷനുകളും അദ്ദേഹം നൽകാറുള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു രമേഷ് പിശാരടിയുടെ പിറന്നാൾ. പിറന്നാൾ ദിവസം മലയാളികളുടെ സ്വന്തം ചാക്കോച്ചൻ രമേഷേട്ടന് പിറന്നാൾ ആശംസകളുമായി പങ്കുവെച്ച് ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

രണ്ടുപേരും കൂടി ഒരു ബാത്ത് ടബ്ബിൽ ഇരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചത്. ഈ രസകരമായ ചിത്രം പങ്കുവെക്കാതിരിക്കാൻ കഴിയുന്നില്ല പിഷൂ എന്ന് പറഞ്ഞുകൊണ്ടാണ് ചാക്കോച്ചൻ ചിത്രം പങ്കുവെച്ചത്. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞ മുഖങ്ങൾ തന്നതിന് നന്ദി. ഒരു നല്ല സുഹൃത്തായതിന് കൂടെ നിൽക്കുന്നതിനു ഒപ്പം അഭിനയിക്കുന്ന ആൾക്ക് അങ്ങനെ ഒരുപാട് കാര്യങ്ങൾ ചാക്കോച്ചൻ എഴുതിയിട്ടുണ്ട്.

ഇപ്പോൾ ഈ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്. നിരവധി പേരാണ് രസകരമായ കമന്റ്കളുമായി ചിത്രത്തിനു താഴെ എത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിലെങ്കിലും മാന്യമായി പെരുമാറിക്കൂടെ എന്ന തരത്തിലുള്ള രസകരമായ കമെന്റുകൾ ആണ് വരുന്നത്. നിരവധി പേരാണ് ഇതിനു താഴെ രസകരമായ കമ്മെന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *