മൊബൈൽ വീഡിയോ കണ്ട് സുഹൃത്തുക്കളോടൊപ്പം നിലത്തിരുന്ന് മതിമറന്നു പൊട്ടിച്ചിരിച്ചു ജയസൂര്യ .

മിമിക്രി വേദിയിലൂടെ കടന്നുവന്ന് മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ജയസൂര്യ. സിനിമാ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ജയസൂര്യക്ക് ആരാധകർ ഏറെ ആണ്. അഹങ്കാരം ഇല്ലാത്ത നടൻ എന്നാണ് ജയസൂര്യയെ പ്രേക്ഷകർ വിളിക്കാറുള്ളത്. എവിടെ ചെന്നാലും അവിടുത്തെ ആളുകളുമായി സൗഹൃദം പങ്കിട്ടു തമാശകൾ പറഞ്ഞു സമയം ചിലവഴിക്കുന്ന വ്യക്തി ആണ് ജയസൂര്യ. അതുകൊണ്ട് തന്നെ ഒട്ടും താര ജാഡ ഇല്ലാത്ത വ്യക്തി എന്നാണ് ജയസൂര്യയെ പറയാറുള്ളത്.

   

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആകാത്ത നായക നാടനായി മാറിയ ജയസൂര്യയെ ഇഷ്ട്ടമല്ലാത്ത മലയാളി പ്രേക്ഷകർ ചുരുക്കമായിരിക്കും. ചെയ്യുന്ന കഥാപാത്രത്തിനു വേണ്ടി തന്റെ നൂറു ശതമാനവും നൽകുന്ന വ്യക്തി ആണ് താരം. ഇപ്പോൾ ജയസൂര്യയുടെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. തറയിൽ ഇരുന്നു ഫോണിൽ വീഡിയോ കണ്ട് ചിരിക്കുന്ന ജയസൂര്യയുടെ വീഡിയോ ആണ് അത്.

മൂന്നു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ജയസൂര്യയുടെ പിറന്നാൾ. നിരവധി താരങ്ങളാണ് ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകൾ മായി രംഗത്ത് വന്നിരുന്നത്. ഈ കൂട്ടത്തിൽ മിഥുൻ മോഹൻദാസ് എന്ന ക്യാമറമാൻ പങ്കുവെച്ച വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തറയിൽ ഇരുന്നു ഒരു സാധാരണക്കാരനെ പോലെ ഫോണിൽ വീഡിയോ കണ്ടു ചിരിക്കുന്ന ജയസൂര്യയുടെ വീഡിയോ ആണ് മിഥുൻ പങ്കുവെച്ചത്. സ്ഥലവും ആൾക്കാരെയും മറന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയെ വീഡിയോയിൽ കാണാം. സിനിമാതാരങ്ങളായ വിജയ് ബാബു ലാൽ നന്ദു എന്നിവർക്കൊപ്പം ആണ് ജയസൂര്യ വീഡിയോ കണ്ടു പൊട്ടിച്ചിരിക്കുന്നത്.

ഇവർ മൂന്നു പേരും കസേരയിൽ ആണ് ഇരിക്കുന്നത്. ജയസൂര്യ തറയിൽ ഇരുന്നു കൊണ്ടാണ് വീഡിയോ കാണുന്നത്. വലിയ താരമായിട്ടുംഇപ്പോഴും എളിമ കൈവിടാതെ നിൽക്കുന്ന ജയസൂര്യയെ ആണ് ആരാധകർ പ്രശംസിക്കുന്നത്. സിനിമയുടെഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളരംഗങ്ങളാണ് മിഥുൻ മോഹൻദാസ് പങ്കുവെച്ചത്. ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് ജയസൂര്യയുടെ സ്വഭാവത്തെ പ്രശംസിച്ചു വന്നത്. നിരവധി ആരാധകർ ആണ് രംഗത്ത് വന്നത്. ജയേട്ടൻ എന്ത് സിംപിൾ ആണ് എന്നാണ് ആരാധകർ പറയുന്നത്. ഒരു ആശുപത്രിയുടെ അന്തരീക്ഷത്തിൽ ആണ് വീഡിയോ.ഇത് ലൊക്കേഷൻ ആണ് എന്നും ആരാധകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *